ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ കേസ്, രചനയും സംവിധാനവും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയോ?

ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ കേസ്, രചനയും സംവിധാനവും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയോ?

തിരുവനന്തപുരം : സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണിക്കും എന്‍സിപിക്കും മോശം പേരുണ്ടാക്കിയ ഒരു മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണ കേസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് സാമ്പത്തിക ലാഭവും, മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ കൊച്ചിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ പങ്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്ത് വരുമെന്ന് പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പുമായി ഉണ്ടായിട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ വ്യക്തമായിക്കഴിഞ്ഞു. ഈ സംഭവത്തില്‍ രക്ഷകനായെത്തിയ കൊച്ചിയിലെ നേതാവ് ഈ വിഷയം ഒത്ത് തീര്‍ക്കാന്‍ ചിലവായെന്ന് പറയുന്ന വന്‍ തുക പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്തിട്ടും മന്ത്രി എല്ലാ അഴിമതിക്കും കൂട്ടുനില്ക്കുന്നതും മന്ത്രിയെ കെണിയില്‍പ്പെടുത്തിയിട്ടാണോ, പ്രീണിപ്പിച്ചിട്ടാണോ എന്ന് ചോദിക്കുന്നു. ഇതിനിടയില്‍ പി.സി.ചാക്കോയും ശശീന്ദ്രനും തമ്മില്‍ ശത്രുതയുണ്ടെന്നും വരുത്തി തീര്‍ത്ത് പാര്‍ട്ടിയില്‍ ഒരു ബദല്‍ ശക്തിയായ് നേതൃത്വം പിടിച്ചെടുക്കാനായ്, വ്യാജമായി അംഗങ്ങളെ ചേര്‍ത്ത് തന്റെ സ്വാധീനം ഉറപ്പാക്കാന്‍ സ്വന്തം ആളുകള്‍ക്ക് മാത്രമായി സംഘടനക്കകത്തെ വോട്ടിംഗ് അവകാശം നല്‍കി അധികാരം പിടിച്ചെടുക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് പിരിച്ചെടുത്ത കഴിഞ്ഞു. സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടേണ്ട സമിതികളില്‍ പോലും സ്വന്തം ആളുകളെ തിരുകി കയറ്റി പാര്‍ട്ടിയില്‍ പുരുഷമേധാവിത്വം സ്ഥാപിച്ചു കഴിഞ്ഞു. മന്ത്രി ശശീന്ദ്രനുമായ് ബന്ധപ്പെട്ട കേസില്‍ പരാതിക്കാരിയായ സ്ത്രീയുമായി ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്ന ഈ നേതാവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ മന്ത്രിയുടെ രക്ഷകനാണോ, മന്ത്രിയെ കെണിയില്‍പ്പെടുത്തിയത് ആരാണെന്നോ അറിയാന്‍ പറ്റുമെന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത്. അതുപോലെ, ഈ ആരോപണ വിധേയന്‍ മന്ത്രി രാജീവിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നതിന്റെ തെളിവുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിക്കാര്‍ തന്നെ പുറത്ത് വിടുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരയവര്‍ പറയുന്നു.