സീനിയോറിറ്റി മറികടന്ന് ചീഫ് വൈൽഡ് വാർഡൻ നിയമനം ,,,, വനം വകുപ്പിൽ അഴിമതി തുടർച്ച,
തിരു: വനം വകുപ്പിനെ നിയമനങ്ങളുടെയും പ്രൊമോഷനുകളുടെയും നിയന്ത്രണം വകുപ്പ് ഭരിക്കുന്ന പാർട്ടിയിലെ ചില നേതാക്കൻമാരിലും അവർ കളിപ്പാവകളാക്കി വച്ചിരിക്കുന്ന ഉദ്യോഗസ്ഥരിലേക്കും മാത്രം നിഷിപ്തമായതിൻ്റെ അവസാന ഉദാഹരണം മാത്രമാണ് വളരെയെറെ ഐ, എഫ്, എസ്, പദവിയുള്ള സീനീയർ ഉദ്യോഗസ്ഥൻമാരെ മറികടന്ന് ഏറ്റവും ജൂനിയർ മോസ്റ്റായ പ്രമോദ് Gകൃഷ്ണനെ ചീഫ് വൈൽഡ് വാർഡൻ ആക്കുനുള്ള നീക്കം നടക്കുന്നത്, ഔധ്യോദി കതലത്തിൽ ഏറ്റവും പ്രഗത്ഭരും മികച്ച കഴിവു തെളിയവ വരെയാണ് പല സന്ദർഭങ്ങളിലും ഉയർന്ന പദവികളിലുള്ള ചുമതലകൾ ഏല്പിക്കാറ്, എന്നാൽ വകുപ്പ് ഭരിക്കുന്ന പാർട്ടിക്ക് നിന്നാലും ചരിഞ്ഞാലും പത്ത് കാശ് ഉണ്ടാക്കി കൊടുക്കാനും അഴിമതി നടത്തി മികവ് തെളിയിച്ചവർക്കുമാണ് ഇപ്പോൾ വകുപ്പിൽ പദവികളിൽ ഇരിക്കാൻ സാധിക്കു, പ്രസ്തുത പദവിയിലിലേക്ക് നിയമപ്രകാരം പരിഗണിക്കപ്പെടെണ്ട ഭാഫിസറെ കള്ളക്കേസിൽ വിജിലൻസ് എൻക്വയറിയിൽപ്പെടുത്തി അപമാനിപ്പിച്ച് നാടുകടത്തിയാണ് ഈ പദവി സ്വന്തമാക്കുന്നത് വകുപ്പ് വിജിലൻസിൽ ഇരുന്നുകൊണ്ട് പാർട്ടിക്കാരിൽ ചിലരെ കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പോലീസ് വിജിലൻസിനെ കൊണ്ട് കേസിൽ കുരുക്കി നാടുകടത്തിയത് വകുപ്പ് വിജിലൻസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥൻ്റെ ഒരു മുഴം മുമ്പേ എറിഞ്ഞ തന്ത്രങ്ങളിൽ ഒന്നായിരുന്നു., ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയുടെ കയ്യിൽ ഈ വകുപ്പ് വന്ന് പെട്ടതോടെ, കാട്ടിലെ തടിയും തേവരുടെ ആനയും കയ്യിലായതോടെ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചും വഴങ്ങാത്തവരെ കൈകാര്യം ചെയ്തും ഭയപ്പെടുത്തിയും പാർട്ടിയിലെ രാജാക്കൻമാർ ലക്ഷങ്ങൾ സമ്പാദിക്കുന്നു. ചെറിയ ഉദാഹരണം വകുപ്പിൽ നടത്തായതും നടന്നുകൊണ്ടിരിക്കുന്ന താത്കാലിക നിയമനങ്ങളും അനാവശ്യ ട്രാൻസ്ഫറുകളും മാത്രം നോക്കിയാൽ മതി., പണ്ടൊക്കെ കേരള പോലീസിലുള്ളതിനെക്കാൾ ശക്തമായ മാനുവൽ ഇൻ്റലിജൻസ് സംവിധാനമുണ്ടായിരുന്ന വകുപ്പായിരുന്നു. വനം വകുപ്പ്, ഇടുക്കി ,മൂന്നാർ, കുമളി, കോട്ടയം വനമേഖലകളിൽ വനം വെട്ടിതെളിച്ച് വൻകിട റിസോർട്ടുകൾ പണിഞിട്ടും, കാട്ടാനകളെ, കറണ്ടടിപ്പിച്ചും, പൈനാപ്പിളിൽ വിഷം കൊടുത്ത് കൊന്നിട്ടും അതൊന്നും വകുപ്പ് അറിയുന്നേയില്ല, അറിയേണ്ട ആവശ്യവുമില്ല, വനത്തിനുള്ളിൽചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്, ആനിമൽവെൽഫയർബോർഡിൻ്റെ അറിവോ അനുമതിയോ പോലും ഇല്ലാതെ ആനസഫാരി നടത്തിയ പത്തിലധികം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അറിഞ്ഞത് ഒരു പാവം മ നു ഷ്യനെ നാട്ടാന ചവിട്ടി കൊന്നതിന് ശേഷമാണത്രേ, വകുപ്പിൽ ആകെ നടക്കുന്നത് അഴിമതി നടത്താൻ ഉദ്യോഗസ്ഥരെ വേണ്ട സ്ഥാനങ്ങളിൽ നിയമിക്കുകയും പണിയെടുക്കുന്നവരെ അപമാനിച്ച് പുറത്താക്കലും മാത്രമാണ്.
Comments (0)