വഴങ്ങാതെ ഗവര്‍ണര്‍ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും എന്താകുമോ? എന്തോ?

വഴങ്ങാതെ ഗവര്‍ണര്‍ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും എന്താകുമോ? എന്തോ?

തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി അടക്കം നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അയച്ച ഫയലുകളില്‍ തിടുക്കപ്പട്ട് തീരുമാനം എടുക്കേണ്ടന്നാണ് ഗവര്‍ണറുടെ നിലപാട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും. കാലാവധി അവസാനിക്കും മുമ്പ് ഓര്‍ഡിനന്‍സിന് അംഗീകാരം നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയ ശേഷം ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാവാന്‍ ഇടയുള്ളൂ. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും. നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകള്‍ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവര്‍ണറുടെ പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞമാസം 27ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്. 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളില്‍ ഇതു വരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമാണ് ഗവര്‍ണറുടെ പരിഗണനയ്ക്ക് കാത്തിരിക്കുന്നത്. ഇന്ന് ഈ ഫയലുകളില്‍ ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ ഓര്‍ഡിനസിലൂടെ വന്ന നിയമം റദ്ദാക്കപ്പെടും. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ മാസം 11 ന് രാത്രി മാത്രമേ തിരിച്ചെത്തൂ. ഓര്‍ഡിനന്‍സ് ഫയലുകളില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഗവര്‍ണര്‍ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി അടക്കം റദ്ദാക്കപ്പെടുന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ്. ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം വാങ്ങാന്‍ സര്‍ക്കാര്‍തലത്തില്‍ സമ്മര്‍ദം ശക്തമാണെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. ഗവര്‍ണര്‍ ഒപ്പിടാതെ വരുന്നതോടെ റദ്ദാക്കപ്പെടുന്ന ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭാ അംഗീകാരത്തോടെ വീണ്ടും രാജ് ഭവനിലേക്ക് അയക്കേണ്ടിവരും. നിലവിലെ തര്‍ക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അനൈക്യം പുതിയ തലത്തില്‍ എത്തിക്കും. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ അടുത്തിടെ അടുത്ത തീരുമാനങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് വി.സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പുതിയ ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തിയത്. ഇതിലും ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്. ഇതിനെല്ലാം ഇടയിലാണ് ഓര്‍ഡിനന്‍ സില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ അസാധാരണ നീക്കം.