എച്ച് ആർ ഡി എസ് ഇൻഡ്യ അട്ടപ്പാടിയിൽസർട്ടിഫിക്കറ്റുകളുംസൗജന്യ തയ്യൽ മെഷീനുകളും, വിതരണം ചെയ്തു.

എച്ച് ആർ ഡി എസ് ഇൻഡ്യ അട്ടപ്പാടിയിൽസർട്ടിഫിക്കറ്റുകളുംസൗജന്യ തയ്യൽ മെഷീനുകളും, വിതരണം ചെയ്തു.
എച്ച് ആർ ഡി എസ് ഇൻഡ്യ വനിതാശാക്തീകരണ പദ്ധതിയായ 'ജ്വാലാമുഖി' യുടെ നേതൃത്വത്തിൽ, കിസലയ' സ്ത്രീ ഉത്സവം എന്ന പേരിൽ വനിതാ സമ്മേളനംനടത്തി. കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് സ്വാമി ചിദാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തയ്യൽ പരിശീലനം പൂർത്തിയാക്കിയ യുവതികൾക്ക് യോഗത്തിൽ വച്ച് സർട്ടിഫിക്കറ്റുകളും, സൗജന്യമായി തയ്യൽ മെഷീനുകളും വിതരണം ചെയ്തു. ആദിവാസികൾ നാടിന്റെ വ്യത്യാസം ഇല്ലാതെ ചൂഷണം ചെയ്യപ്പെടുകയാണ്.അവർക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പദ്ധതികളോ, മാറ്റിവയ്ക്കുന്ന ഫണ്ടുകളോ അവരിലേക്ക് എത്തുന്നില്ല. ഇതിനൊരുബദൽ എന്ന നിലയിലാണ് സന്നദ്ധ സംഘടനകളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.അറിവ് വളർത്തി മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ തിന്മകൾ ക്കെതിരെ പ്രവർത്തിച്ച് സമൂഹത്തിൽ പ്രകാശം പരത്താൻ കഴിയണം. സ്നേഹം കൊണ്ടും പങ്കു വയ്ക്കൽ കൊണ്ടും വ്യക്തികളിൽ പരിവർത്തനം ഉണ്ടാക്കുവാൻ കഴിയും അതിന് ശ്രമിക്കുന്നവരെ ശക്തിപ്പെടുത്തി ഒപ്പം നിൽക്കണം. സ്വന്തമായി വരുമാനം ഉള്ളവരായി വനവാസി മക്കളെ മാറ്റിയെടുക്കു൬ എച്ച് ആർ ഡി എസിന്റെ പ്രവർത്തനം ശ്രേഷ്ഠമാണെന്നു് അദ്ദേഹം പറഞ്ഞു.എച്ച് ആർ ഡി എസിന്റെ സാമൂഹ്യ പ്രവർത്തനങ്ങളെ സ്വാമി അഭിനന്ദിക്കുകയും, സമൂഹത്തിലെ അവശത അനുഭവിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ജനസമൂഹത്തിന് വേണ്ടി കൂടുതൽ നന്മകൾ ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സ്വാമി ആത്മ നമ്പി അനുഗ്രഹ പ്രഭാഷണം നടത്തി. എച്ച് ആർ ഡി എസ് വൈസ് പ്രസിഡന്റ് കെ. ജി. വേണുഗോപാൽ എച്ച് ആർ ഡി എസിന്റെ പെൻഷൻ സ്കീം ഉദ്ഘാടനം ചെയ്തു. കർഷക അഡ്വൈസറി ബോർഡ് ചെയർമാൻ പി.മണികൺഠൻ അദ്ധ്യക്ഷനായി. മികവു തെളിയിച്ച കർഷകരെ എച്ച് ആർ ഡി എസ് ഫൗണ്ടറും സെക്രട്ടറിയുമായ അജി കൃഷ്ണൻഉപഹാരം നൽകി ആദരിച്ചു. വനിതാസമ്മേളനത്തിനു മുമ്പ് കർഷകരുടെ ആലോചനാ യോഗം നടന്നു. പാലക്കാട് ജില്ലാ കലക്ടർ ' കർഷക' പദ്ധതിക്ക് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് കോടതിയിൽ നടക്കുന്ന നിയമനടപടികൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസ് ഡയറക്ടർ ബിജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം മിനി സുരേഷ്, മുരുകൻ മാഷ്,ശ്രീമതി രാധാ ഗോപാൽ, റെനേറ്റകീർത്തന, പാർക്ക് കോളജ് പ്രിൻസിപ്പാൾ ഡോ. കൃഷ്ണകുമാർ നടരാജ, എച്ച് ആർ ഡി എസ് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു, ശ്രീലങ്കൻ കോ-ഓർഡിനേറ്റർ അജിത് കുമാർ .കെ, കോ ഓർഡിനേറ്റർ ഷൈജു ശിവരാമൻ, അഡ്മിനിസ്ട്രേറ്റർ സരിത. പി. മേനോൻ, എച്ച്. ആർ. ഡയറക്ടർ ഓഫി ജാനിയ എൽത്തിയൂസ്, പ്രോജക്ട് മാനേജർ റോജ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സർട്ടിഫിക്കറ്റുകളും, മെമെന്റോകളും വിതരണം ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.