സംസ്ഥാനത്തെ ബി ജെ പി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍;തുറന്നടിച്ച് മേജര്‍ രവി

സംസ്ഥാനത്തെ  ബി ജെ പി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍;തുറന്നടിച്ച് മേജര്‍ രവി


കൊച്ചി : ബിജെപിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജർ രവി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഗുരുതര
ആരോപണവുമായി രംഗത്ത്. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറഞ്ഞു. തനിക്കെന്തു കിട്ടും എന്ന
ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും മേജർ രവി ചൂണ്ടിക്കാട്ടി.

മസില് പിടിച്ചു നടക്കാൻ മാത്രം ഇവർക്ക് കഴിയുകയുള്ളൂവെന്നും രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ എന്നും
മേജർ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും മേജർ രവി. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.