തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് കൺസഷൻ കാർഡ് വിതരണം :മാധ്യമ പ്രവർത്തകയുടെ ഇടപെടൽ

തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് കൺസഷൻ കാർഡ് വിതരണം :മാധ്യമ പ്രവർത്തകയുടെ ഇടപെടൽ

ത്രിശൂർ ജില്ലയിലെ ചാലക്കുടി ഡിപ്പോയിൽ  നിന്ന്  ഓപ്പറേറ്റ് ചെയ്യപ്പെടുന്ന  ട്രാൻസ്‌പോർട്ട്  ബസ്സുകളിൽ കാലടി പ്ലാന്റേഷൻ റബർ തോട്ടത്തിലെ ജീവനക്കാരുടെ  മക്കൾക്ക് സർക്കാർ ബസിൽ കൺസഷൻ  നൽകുന്നില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട വാർത്തയിൽമേൽ ഒരു മാധ്യമ പ്രവർത്തകയുടെ ഉത്തരവാദിത്വത്തിൽ നിന്നുകൊണ്ട് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ ഓഫീസുമായി ടെലഫോണിൽ ആശയവിനിമയം നടത്തുകയും തോട്ടം മേഖലയിലുള്ള കുട്ടികൾക്ക് കൺസഷൻ കാർഡ് നൽകാനുള്ള ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് അതിനായുള്ള ഓർഡർ എല്ലാ ഡിപ്പോകളിലും യുദ്ധകാലടിസ്ഥാനത്തിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചതായും മാനേജിങ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് അറിയിക്കുകയും ചെയ്തു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ മക്കൾ എസ്റ്റേറ്റിന് പുറത്ത്  പഠിക്കാനായി പോകുന്നതിന് കൺസഷൻ അനിവാര്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ ആണ് വാർത്തകൾ എഴുതുന്നതിലുപരി ഉത്തരവാദിത്വപ്പെട്ടവരുമായി  അജിതാ  ജയ്ഷോർ  നേരിട്ട് ചർച്ച നടത്തിയത്.കേരള പത്രപ്രവർത്തക അസോസിയേഷന്റെ സംസ്ഥാന രക്ഷാധികാരി കൂടിയായ അജിതാ  ജയ്ഷോർ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് ഈ തീരുമാനം ത്വരിതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ടത്.
 ഇത് മാധ്യമപ്രവർത്തകർക്ക് പൊതു സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ ഓർമ്മപ്പെടുത്തുന്നതും അസോസിയേഷന്  അഭിമാനകരമായ കാര്യമാണ്.