യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വഴിവിട്ട നിയമനങ്ങളെല്ലാം പരിശോധിക്കും: ചെന്നിത്തല
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളം യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ ഇടിമുഴയ്ക്കലില്‍ യുഡിഎഫ് ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിച്ചു. വള്ളിക്കുന്നില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Comments (0)