എന്താ അല്ലേ ; ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍: യുവാവും യുവതിയും പിടിയില്‍

എന്താ അല്ലേ ; ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍: യുവാവും യുവതിയും പിടിയില്‍

കാക്കനാട്: ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് അറസ്റ്റിലായത്. നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ സംഘമാണ് ഇവരെ പിടികൂടിയത്. കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്.