സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണം ; ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക സാംസ്‌കാരിക സംഘത്തിന്റെ ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പുതിയ ആരാധനാലയങ്ങള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ സമാനമായ ആരാധനാലങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളില്‍ അനുമതി നല്‍കാവൂ യെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.
Comments (0)