വയനാടിന്റെ പ്രധാനമന്ത്രി ട്രാക്ടര്‍ ഓടിച്ചുനടക്കുന്നു; വയനാട്ടിലേക്ക് വരുന്ന വഴിയിലിറങ്ങി പൊറോട്ടയും ചായയും കഴിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും; വിജയ് യാത്രയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍
വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ബത്തേരിയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് സുരേന്ദ്രന്‍ പരിഹാസിച്ചത്.
അങ്കമാലി പ്രധാനമന്ത്രിയെ പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിലും നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിയിലിറങ്ങി പൊറോട്ടയും ചായയും കഴിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളാണ്. പകല്‍ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാല്‍ യോജിക്കും. ലീഗും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. പെണ്ണുമ്ബിള സര്‍വീസ് കമ്മിഷനാണ് പിഎസ്‌സിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി



Author Coverstory


Comments (0)