ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനിൽ കന്നിയങ്കത്തിന് ടി .എസ് ബൈജു
കാലടി: മൂന്നു പതിറ്റാണ്ടുകളായി പൊതു രംഗത്തെ സജീവ സാന്നിധ്യമായ ടി. എസ് ബൈജുവിനെ കളത്തിലിറക്കി പൊരുതുകയാണ് എൻ. ഡി. എ മുന്നണി. ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനിൽ ബി. ജെ. എസ് പ്രതിനിധിയായാ ണ് ബൈജു മത്സരിക്കുന്നത്.
എ.ബി.വി.പി യിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. ആർ എസ്എസ് മണ്ഡൽകാര്യ വാഹക് യുവമോർച്ച മണ്ഡലം പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നീലീശ്വരം എസ്എൻഡിപി ശാഖ യോഗം സെക്രട്ടറിയായും കുന്നത്തുനാട് യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ആണ്.മുണ്ടങ്ങാമറ്റം അയ്യപ്പസേവ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് പത്തു നാൾ നീണ്ടുനിൽക്കുന്ന ദേശ മഹോത്സവം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹവും ശിവ കുടുംബ ക്ഷേത്രവും നീലീശ്വരം ഉണ്ടെന്നാ മറ്റത്ത് സ്ഥാപിച്ചതിൽ മുക്ക് പങ്കുവഹിച്ചത് ബൈജുവാണ്. ഭാര്യ രാജിയും മക്കളായ സത്യജിത്തും ആരാധ്യയുമടങ്ങുന്നതാണ് കുടുംബം
Comments (0)