ടിക്കാറാം മീണ വെട്ടിലായോ?
ഇലക്ഷൻ കമ്മീഷൻ ടിക്കാറാം മീണയുടെ പ്രവർത്തനങ്ങൾ കണ്ട ജനാധിപത്യ വിശ്വാസികൾ അടക്കം പറയുന്നത് പുലിയേപ്പോലെ വന്നവൻ വെറും എലിയേപ്പോലെ വാലുചുരുട്ടി മാളത്തിലൊളിക്കുന്നു എന്നാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യ പാദത്തിൽ മീണക്ക് പ്രോൽസാഹനം നൽകിയ സി.പി.എം., അവരുടെ ശരിക്കുള്ള സ്വഭാവം കാണിച്ചപ്പോൾ ഭയന്നു വിറച്ചിരിക്കയാണെന്നാണ് ഐഎഎസ് കേഡറിൽ നാളിതുവരെ കേരളത്തിൽ ജോലി നോക്കിയിട്ടും സി.പി.എം.ന്റെ തനിനിറം അറിയാതെ പോയതായിരിക്കും എന്നാണ് ചിലർ പറയുന്നത് എന്നാൽ മറ്റു ചിലരാകട്ടെ ടി എൻ ശേഷനാകാൻ ശ്രമിച്ചതാണെന്നാണ്. സഖാക്കളുടെ ആപ്പ് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു കാര്യം. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടതായ ഒന്നും ചെയ്യാതെ ബി.ജെ.പി.യുടെ പിറകേ പോയി പുലിവാല് പിടിച്ച പോലെയായ്. തിരഞ്ഞെടുപ്പിന് ശേഷം പിണറായി മന്ത്രിസഭയുടെ കീഴിൽ പണിയെടുക്കേണ്ടതിനാൽ വിധേയനായതാണെന്ന് മറ്റു ചിലർ. ഭരണകക്ഷിയുടെ കയ്യടി നേടാൻകാണിച്ച സർക്കസിൽ തലകുത്തി വീണതും ഇരുട്ടടി കിട്ടിയതുപോലെയുമായി. സർക്കാരിന്റെ താത്പര്യപ്രകാരം തെരഞ്ഞെടുപ്പ് ചട്ടം ലംഘനം നടത്തി ഡി.ജി പി.യുമായി ചേർന്ന് പോലീസുകാരുടെ അനധികൃത ട്രാൻസ്ഫർ നടത്തി നിയമ ലംഘനത്തിന് കൂട്ട് നിന്ന കമ്മീഷനാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടതിന്റെ പ്രധാന ഉത്തരവാദി പ്രശ്നബാധിത ബൂത്തുകളെ കുറിച്ചും അവിടെ സേനയെ എങ്ങനെ വിന്യസിക്കണമെന്നും കേന്ദ്ര ഇന്റലിജൻസ് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടും അതൊന്നും വകവക്കാതെ സി.പി.എം ഇന്റലിജൻസിന്റെ നിർദ്ദേശപ്രകാരം പോലിസ് സഖാക്കളെ ബൂത്ത് ചുമതലകൾ ഏല്പിച്ചതിന്റെ പരിണിത ഫലമാണ് ചലിക്കുന്ന ചിത്രങ്ങളിലൂടെ ലോകജനത കേരളത്തിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് കണ്ടത്. പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിക്കേണ്ടതായ കേന്ദ്രസേനകളെ റിസർ വാക്കി ബാരക്കുകളിൽ തളച്ചിട്ടു പോലീസുസഖാക്കളുടെ ഗുണവധികാരം അറിയാവുന്ന മറ്റു പാർട്ടിക്കാർ ജീവനിൽ കൊതിയുള്ളതിനാൽ പ്രതികരിക്കാതിരുന്നു. അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കണ്ട് യുദ്ധകാലാടിസ്ഥനത്തിൽ വേണ്ട നടപടിയെടുക്കാൻ ലൈവ്വ് ക്യാമറകൾ ഓരോ ജില്ലാ വരണാധികാരികൾക്കും ബൂത്ത് തലത്തിൽ തന്നെ തയ്യാറാക്കിയിരുന്നത് ഇതേ ജനങ്ങൾ നൽകിയ കോടിക്കണക്കിന് നികുതി പണം കൊണ്ടായിരുന്നു എന്ന് കമ്മീഷൻ മറന്നു പോയി. തെരഞ്ഞെടുപ്പ് സുഗമവും സത്യസന്ധവും ആക്കാൻ കേന്ദ്രത്തോട് ചോദിച്ചതെല്ലാം നൽകിയിരുന്നു. അട്ടിമറികളും കള്ളവോട്ടും വി ഡിയോയിൽ കണ്ടിട്ടും ദിവസങ്ങൾ കഴിഞ്ഞു നടപടിയെടുക്കാതെ ചില മാധ്യമങ്ങൾ ജനങ്ങളെ കാണിച്ചപ്പോഴാണ് അന്വേഷിക്കാം നടപടി എടുക്കാമെന് പറഞ്ഞത്. ഇത്രയും വൈകിയാണിതറിഞ്ഞതെങ്കിൽ കോടികൾ മുടക്കി എന്തിനാണ് ക്യാമറകൾ സ്ഥാപിച്ചെന്ന് കമ്മീഷൻ പറയണം. അതെങ്ങനാ ശരണം വിളിക്കുന്നുണ്ടോ എന്ന് മാത്രമായിരുന്നു കമ്മീഷന്റെ അന്വഷണം നേർക്കാഴ്ചകൾ ബോധ്യപ്പെട്ടപ്പോൾ പറയുന്നതു നിയമപരമായി നടപടി എടുക്കുമെന്ന് അത് ചെയ്തില്ലെങ്കിൽ കോടതി അത് നടത്തുമെന്ന് ആർക്കാണറിയാത്തത് പിന്നെ എന്തിനാണ് കമ്മീഷനെന്ന് എല്ലാവരും ചോദിക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ ഇത്രയധികം ക്രമക്കേട്കൾ ഉണ്ടാവാൻ വിളിവു് തിന്നുന്ന വേലിയെ തന്നെ വിളയിലിറക്കിയതുകൊണ്ടാണ് അതിന്റെ സൂത്രധാരൻമാർ സി.പി.എം. ഡി.ജി.പി. കമ്മീഷൻ എന്നീ ത്രിമൂർത്തികളാണ് അവരെയാണ് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കേണ്ടത്. ജനാധിതിത്വം അട്ടിമറിക്കാൻ ശ്രമിച്ചതിന് അതിന്റെ വിശ്വാസ്യത കളഞ്ഞു കുളിക്കാൻ ശ്രമിച്ചതിനു്, ശ്രീ റ്റി. എൻ. ശേഷന് മാത്രമേ ശേഷൻ ആകാൻ സാധിക്കു, കാക്ക കുളിച്ചാൽ കൊക്കാകാൻ കഴിയില്ലെന്ന് മസൂറിയിലെ അക്കാഡമിയലൊന്നും പോയി പഠിക്കേണ്ട കാര്യമില്ല.
Comments (0)