ശ്രീധരനെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല: കെ. സുരേന്ദ്രന്‍
കോന്നി: ഇ. ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നു സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളവും പാര്‍ട്ടിയും ഇ. ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ശ്രീധരനെപ്പോലുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിഷമമുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. മെട്രോമാന്റെ നേതൃത്വം കേരളം ആഗ്രഹിക്കുന്നു. ബി.ജെ.പിയും ഇതംഗീകരിക്കുന്നു. ശ്രീധരന്റ നേതൃത്വത്തില്‍ ബി.ജെ.പി. മുന്നോട്ടു പോകുകയും അധികാരത്തില്‍ വരികയും ചെയ്യും. ബംഗാളിലും ത്രിപുരയിലും ചെലവായ ബി.ജെ.പിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ധനമന്ത്രി തോമസ് ഐസക്ക് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ ട്രോളിയതിന് മറുപടിയുമായി കുമ്മനം രാജശേഖരനും രംഗത്തെത്തി. താന്‍ 60 രൂപയ്‌ക്ക് പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞതിനെയാണ് ധനമന്ത്രി കളിയാക്കിയത്.



Author Coverstory


Comments (0)