മോദി മനുഷ്യത്വമുള്ളയാള്‍, മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താന്‍ നിര്‍ബന്ധിതനാ വുകയായിരുന്നുവെന്ന് ഗുലാം നബി ആസാദ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേ സമ യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധി ച്ചുവെന്നും അദ്ദേഹം പറഞ്ഞു. താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക്വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമ ന്ത്രിക്ക് കഴിഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താ ക്കിയത് പോലെയാണ്. രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയ മറുപടിയെ യും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാ ര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തി ല്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറ ഞ്ഞിരുന്നു. രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം ന ബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീ കരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)