കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ, ജനാധിപത്യ മഹിളാ സമിതി .
ആലപ്പുഴ : പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാരി നെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരി ക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിനെതിരെയും സ്ത്രീ സമൂഹത്തെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളിൽ സമരം സംഘടിപ്പി ക്കാൻ ജനാധിപത്യ മഹിളാ സമി തി (ജെഎംഎസ്) സംസ്ഥാന യോഗം തീരുമാനിച്ചു.
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.വി.താമരാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. ജെഎംഎസ് സംസ്ഥാന ചെയർ പഴ്സൻ അജിത ജയ്ഷാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നീന എസ്.ഗിരി, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേ ന്ദ്രൻ, പ്രമോദ് ഒറ്റക്കണ്ടം, അനുര ജോർജ്, കെ.എസ്.രാജിമോൾ തു ടങ്ങിയവർ പ്രസംഗിച്ചു.



Author Coverstory


Comments (0)