മുംബൈ മലയാളി നിമിഷാ നായർക്ക് മിസ് ഇന്ത്യൻ എെക്കൺ സൗന്ദര്യപ്പട്ടം (2021)

മുംബൈ മലയാളി നിമിഷാ നായർക്ക് മിസ് ഇന്ത്യൻ എെക്കൺ സൗന്ദര്യപ്പട്ടം (2021)

 മീഡിയാ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് പ്രഥമരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് കൊല്ലം റാവിസ് അഷ്ടമുടിയിൽ സംഘടിപ്പിച്ച മിസ്റ്റർ &മിസ്,മിസിസ് ഇന്ത്യൻ ഐക്കൻ ഫാഷൻ വീക്കിലാണ് പ്രശസ്ത നർത്തകിയും ചലചിത്ര നടിയും മോഡലുമായ നിമിഷാനായർ മിസ് ഇന്ത്യൻ ഐക്കൺ സൗന്ദര്യപട്ടത്തിനർഹയായത്

80ലധികം പേർ പങ്കെടുക്കുന്ന ഷോയിൽ പരിശീലനം നൽകിയത് ഇന്റർനാഷണൽ പേജന്റ് കോച്ചായ അരുൺ രത്‌നയാണ്. ഫാഷൻ വീക്ക് വേദിയിൽ റൺവേ ഷോകൾ, സെലബ്രിറ്റി ഷോ സ്റ്റോപ്പർമാർ, ഫാഷൻ ഇൻഫ്ലുവെൻസർ, ഡിസൈനർമാർ, സ്റ്റൈലിസ്റ്റുകൾ, മോഡലുകൾ തുടങ്ങി ഫാഷൻ വിനോദ മേഖലയിലെ പ്രമുഖരുടെ സംഗമവേദിയായ ചടങ്ങ് കേരളത്തിലെ ഫാഷൻ വ്യവസായത്തിന്റെ നൂതന ചുവടുവയ്പ്പായി.

   ഭരതനാട്യത്തിൽ ബിരുദ വിദ്യാർത്ഥിനിയായ നിമിഷാനായറുടെ വലിയ ആഗ്രഹമാണ് നൃത്തതലങ്ങളെക്കുറിച്ച് കൂടുതൽ റിസർച്ച് നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും phd യും കരസ്ഥമാക്കുക എന്നത്.അഭിനയരംഗത്തും സജീവ സാന്നിധ്യം ഉറപ്പിച്ച നിമിഷാനായർ ഇതിനോടകംതന്നെ ഒട്ടറെ ആൽബംങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രികൂടിയാണ്.

മുബൈ പശ്ചാതലത്തിൽ നിർമ്മിച്ച ഇവൾ ഗോപിക എന്ന മലയാള ചലചിത്രത്തിലെ നായിക,ശബ്ദം എന്ന ചലചിത്രത്തിൽ നായികപ്രാധാന്യതയുള്ള കഥാപാത്രം, റിലീസാവാൻ കാത്തിരിക്കുന്ന സ്വർഗ്ഗ വാതിൽ പക്ഷി എന്ന സിനിമയിലും നായികയായ് നിമിഷാനായർ  വെള്ളിത്തിരയിൽ നിറസാനിധ്യമാകാൻ പോകുകയാണ്.ലണ്ടൻ ആസ്ഥാനമായ് രൂപംകൊണ്ട കൊച്ചിൻ മാക്സ് എന്ന കലാസംഘനയുടെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും,വീഡിയോ ആൽബങ്ങളിലും നിമിഷാനായർ നായികയായ് സോഷ്യൽമീഡിയിൽ ഒരുപാട് ആരാദകരുടെ പ്രിയതാരമാണ്.മോഡലിംഗ് രംഗത്ത് 2019 മിസ് ബ്യൂട്ടി കേരള 2nd Runner up,2020 miss Blush Mumbai First Runner up,2020 miss Vangini mumbai First Runner up ഇതുപോൽ നിgരവധി അംഗീകാരങ്ങൾ മോഡലിംഗ് രംഗത്ത് നിമിഷാനായരെ തേടിയെത്തിയിട്ടുണ്ട്