യോഗേഷ് ഗുപ്ത ഇ. ഡി യിൽ നിന്ന് കേരളത്തിലേക്ക്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും എഡി.ജി.പിയുമായ യോഗേഷ് ഗുപ്ത കേരളത്തിലേക്ക് മടങ്ങുന്നു. ഈമാസം പോലീസ് സേനയുടെ ഭാഗമാകുന്ന യോഗേഷ് അനുയോജ്യമായ ഇടം കണ്ടെത്താനുള്ള ശ്രമത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്.
ഗുപ്ത 2014 മുതൽ കൊൽക്കത്തയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറെ കിഴക്കൻ മേഖല തലവനായിരുന്നു ഇതോടൊപ്പം സേനയുടെ ഘടനയും പരിഷ്കരിക്കും വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എഡിജിപി സുരേഷ് കുമാറിന് ജനുവരിയിൽ ഡി.ജി.പി പദവി ലഭിക്കും.തിരുവനന്തപുരം എറണാകുളം തൃശ്ശൂർ കമ്മീഷണറേറ്റുകൾ ഐജി റാങ്കിൽ നിന്നും ഡിഐജി റാങ്കിലേക്ക് മാറ്റും.ഡി.ഐ.ജി റാങ്കുള്ള ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ നിയമിക്കും. ജുഡീഷ്യൽ അധികാരം നൽകി ഐജിമാരെ കമ്മീഷണറേറ്റ് കളിൽ നിയമിച്ചെങ്കിലും ഭരണമുന്നണിയിലെ എതിർപ്പിനെ തുടർന്ന് അത് പ്രാബല്യത്തിൽ വന്നിരുന്നില്ല.
ഇ ഡി യുടെ ഡൽഹി ഭാഗം ചുമതലയിലായിരുന്ന യോഗേഷ് ഗുപ്തയുടെ ഡെപ്യൂട്ടേഷൻ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. കേരള കേഡറിൽ യോഗേഷിന് ഇനി പത്ത് വർഷത്തിലധികം സർവീസുണ്ട്. എഡിജിപി മാനേജ് എബ്രഹാമിനും യോഗേഷിനുമാണ് ദീർഘകാലം സർവീസ് ഉള്ളത്. ശാരദാ ചിട്ടി ഫണ്ട് അഴിമതി, വാലി, നാരദ ടേപ്പ് അഴിമതി എന്നിവ കൊണ്ടുവന്നത് യോഗേഷ് ഗുപ്ത ആയിരുന്നു. നിരവധി രാഷ്ട്രീയക്കാരെ ഈ കേസുകളിൽ ചോദ്യം ചെയ്തിരുന്നു. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ആദ്യത്തെ രണ്ട് കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് ചുക്കാൻ പിടിച്ചതും ഇദ്ദേഹമായിരുന്നു
Comments (0)