ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

കണ്ണൂര്‍ : ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡി ല്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ആറളം പഞ്ചാ യത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിതതിനാല്‍ ആകെ കുണ്ടും കുഴിയുമായത്. പലയിടങ്ങിളും ടാര്‍ ഉരുകി ഒലി ക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഒന്നേകാല്‍ കിലോമീറ്ററിന് ഇരുപത്തിനാല് ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച റോഡിന്റെ ടാര്‍ ഇടലില്‍ വന്‍ അഴിമതി നടന്നെന്ന ആക്ഷേ പം ഇതുവരെ അന്വേഷിച്ചിട്ടില്ല. റോഡ് തീരെ മോശമായി പണിതതില്‍ കോണ്‍ട്രാ ക്ടര്‍ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം. ഇലക്ട്രീഷ്യനായ കൊല്ലമ്മാട്ടില്‍ സജിന്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നല്ലമഴയുണ്ട്. വളയങ്കോട് എത്തുന്നതിന് തൊട്ടടു ത്ത് കുന്നിറക്കത്തില്‍ വണ്ടി കുഴിയില്‍ വീണു. കയ്ക്കും കാലിനും ഒക്കെ പരിക്ക് ആറളം പഞ്ചായത്തിലെ വളയംകോട് കരിക്കോട്ടക്കരി റോഡ് ഒന്നേ കാല്‍ കിലോ മീറ്റര്‍ ദൂരത്തില്‍ ടാര്‍ ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. ടാറിങ്ങ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കുള്ളില്‍ റോഡില്‍ അഞ്ചിങ്ങളില്‍ കുണ്ടും കുഴിയുമായി. ഒരു കമ്പ് കൊണ്ട് കുഴിച്ചാല്‍ ടാറും മണ്ണും ഒക്കെ ഇളകി വരും. അത്രക്ക് മോശമായാണ് നിര്‍ മാണം. മുഴക്കുന്ന് സ്വദേശി ബിജുവാണ് 24 ലക്ഷത്തിന് റോഡിന്റെ കോണ്‍ട്രാക്ട് എടുത്ത് പണിതത്. ഒരു മാസത്തിനിടെ റോഡ് പൊട്ടി പൊളിഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോള്‍ കുഴി അടച്ചോളാം എന്നായിരുന്നു കോണ്‍ട്രാക്ടറുടെ മറുപടി. സി പിഎം ഭരിക്കുന്ന ആറളം പഞ്ചായത്തിന്റെ പ്രസിഡന്റ് റോഡ് നിര്‍മ്മാണത്തിലെ വീഴ്ച പരസ്യമായി ഏറ്റുപറയുന്നു. റോഡ് നിര്‍മ്മാണത്തിലെ അപാകതസംബന്ധി ച്ച ഒരു ശാസ്ത്രീയ പരിശോധനയും ഇതുവരെ ഉണ്ടായിട്ടില്ല.