തുണിസഞ്ചി ഇടപാടിലെ തട്ടിപ്പ് സമ്മതിച്ച് സപ്ലൈകോ

തുണിസഞ്ചി ഇടപാടിലെ തട്ടിപ്പ് സമ്മതിച്ച് സപ്ലൈകോ

കോടികളുടെ അഴിമതി നടന്ന തുണിസഞ്ചി ഇടപാടിലെ തട്ടിപ്പ് സമ്മതിച്ച് സപ്ലൈകോ.നവംബർ മാസത്തിലെ കിറ്റുകൾ വിതരണം ചെയ്യാനുള്ള തുണിസഞ്ചി കോട്ടയം ഡിപ്പോയിൽ വാങ്ങുന്നത് 7. 63 രൂപയ്ക്ക്.കേരള സംസ്ഥാന ലേബർ ഫെഡിൽ നിന്നും സഞ്ചി വാങ്ങാനുള്ള കരാർ അവസാനിപ്പിച്ചാണ് കോട്ടയം ഡിപ്പോയ്ക്കായി മരിയൻ സ്പൈസസ് എന്ന സ്ഥാപനത്തിൽ നിന്ന് അടിയന്തരമായി 36000 സഞ്ചി വാങ്ങുന്നത്.ഇതോടെ കിറ്റുകളുടെ പേരിൽ നടന്നത് വൻ തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുകയാണ്.സപ്ലൈകോ വിജിലൻസിന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടും, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തുടർനടപടി മതിയെന്നാണ് അനൗദ്യോഗിക നിർദ്ദേശം.പ്രമുഖ ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറിയടക്കമുള്ളവർക്ക് സ്വാധീനമുള്ള കരാറുകാർ കുറഞ്ഞ വിലയ്ക്ക് തുണിസഞ്ചി വാങ്ങി കുടുംബശ്രീ വഴി ഉയർന്ന വിലയ്ക്ക് സപ്ലൈകോയിൽ നൽകുകയായിരുന്നു.തട്ടിപ്പുനടത്തിയ മറ്റ് സ്ഥാപനങ്ങളെ രക്ഷിച്ചു കുടുംബശ്രീക്ക് എതിരെ മാത്രമാകും നടപടിയെന്നാണ് സൂചന.അതേസമയം തുണി സഞ്ചി ഇടപാടിൽ ആരോപണവിധേയരായ കമ്പനിക്ക് തന്നെയാണ് വീണ്ടും പലയിടത്തും സഞ്ചി നൽകാനുള്ള ഓർഡർ നൽകിയിരിക്കുന്നത്.