അതിർത്തികടന്നുള്ള സൈനിക നടപടികൾ പ്രതിരോധത്തിന്റെ ഭാഗം; തിരിച്ചടികൾ ഇനിയും തുടരുമെന്ന് യു.എന്നിൽ ഇന്ത്യ; വെടിനിർത്തൽ പ്രഖ്യാപിച്ച് പാക് സന
ന്യൂദൽഹി: പാക്കിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ.അതിർത്തികടന്നുള്ള സൈനിക നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്ന് ഐക്യരാഷ്ട്ര സഭയെ ഇന്ത്യ അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ സായുധാക്രമണം മൂലമാണ് ഇത്തരം സൈനിക നീക്കങ്ങൾ നടത്തേണ്ടി വരുന്നതെന്നും ഭാരതം വ്യക്തമാക്കി.ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ തിരിച്ചടി നൽകാൻ സൈന്യത്തെഉപയോഗിക്കുമെന്നും യു.എന്നിലെ ഇന്ത്യൻ
അംബാസഡറുടെ ഉപ പ്രതിനിധി നാഗരാജ് നായിഡു വ്യക്തമാക്കി. പാക്കിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ നടപടി എടുക്കുമെന്ന നിലപാടാണ് ഇന്ത്യവ്യക്തമാക്കിയത്.തീവ്രവാദത്തിനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ പാക്കിസ്ഥാൻ മുൻകൈയെടുത്ത് മുന്നോട്ടുവന്നു. അതിർത്തിയിൽ പാക്ക് സേന മുന്നോട്ടുവന്നു. അതിർത്തിയിൽ പാക്ക് സേന വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരുസേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്ലൈനിലൂടെ
നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം. അർധരാത്രി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
Comments (0)