അതീവ സുരക്ഷാ മേഖലയിൽ പി. വി അൻവർ എം.എൽ.എയുടെ അനധികൃത കെട്ടിടം; നിയമം നോക്കുകുത്തി.
ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിഫറൻസ് ഗസറ്റ് നോട്ടിഫിക്കേഷൻ SRO. no 12/21/1992 പ്രകാരം അതീവസുരക്ഷാ മേഖലയായി വ്യാപിച്ചിട്ടുള്ള സ്ഥലത്ത് പി. വി അൻവർ എം.എൽ.എയുടെ അധീനതയിലുള്ള കമ്പനിയുടെ അനധികൃത കെട്ടിട സമുച്ചയം പൊളിച്ചുകളയാൻ AAQ/7013/NOC. എന്ന ഉത്തരവ് നടപ്പാക്കാതെ തദ്ദേശഭരണ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നു. ഇതുസംബന്ധിച്ച് വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടാലും എടത്തല പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് പീവീസ് റിയാലിറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെതായ ഈ കെട്ടിടത്തിൽ കുറച്ചു നാളുകൾക്കു മുൻപ് ലഹരിമരുന്ന് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും പിടിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ കൃത്യമായ ഒരു അന്വേഷണമോ കേസെടുക്കലോ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരു കനാൽ പുറമ്പോക്കിൽ പാവപ്പെട്ടവർ ഒരു ഓല വെച്ച് കെട്ടിയാൽ ഈ നാട്ടിലുള്ള പോലീസിനെയും സകല സർക്കാർ പരിവാരങ്ങളെയും കൂടെ കൂട്ടി അത് പൊളിച്ചു കളഞ്ഞു ആഘോഷമാക്കി മാറ്റുന്ന റവന്യൂ അധികാരികളോ, മറ്റു ഉദ്യോഗസ്ഥരോ ഇ എം. എൽ. എ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കെട്ടിടത്തിന് നേരെ ഒരു ചെറുവിരൽപോലും അനക്കാൻ ധൈര്യം കാണിക്കാത്തത് സമ്പന്നനായ എം.എൽ.എ ഭരണകക്ഷിയുടെ വേണ്ടപ്പെട്ട ആൾ ആയതുകൊണ്ട് മാത്രമാണ്. നാവിക സേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള ആയുധപുരയുടെ സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൊളിച്ചു കളയണമെന്ന് ഉത്തരവ് ഉണ്ടായിട്ടുപോലും അത് നടപ്പിലാക്കാൻ ഒരു ഉദ്യോഗസ്ഥനും ധൈര്യം കാണിക്കുന്നില്ല. പ്രശസ്ത കെട്ടിടം പണിയുമ്പോഴും അത് കഴിഞ്ഞ് പഞ്ചായത്ത് പേരിനൊരു സ്റ്റോപ്പ് മെമ്മോ 12/1/18 ൽ നൽകിയിട്ടും അതിന് പുല്ലുവിലയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.
Comments (0)