നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികൾ മരട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്. ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി – വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

സംഭവം വിവാദമാവുകയും കോൺഗ്രസിന്‍റെ സമര രീതി തന്നെ പരക്കെ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടുകയായിരുന്നു. അതേസമയം ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാൽ റിമാൻഡിൽ പോകേണ്ടി വരും.