അരുണാചലിലെ ചൈനീസ് കെയ്യേറ്റം, കോൺഗ്രസിൻ്റെ ഭരണകാലത്ത്
ന്യൂഡൽഹി: അരുണാചൽ പ്രദേശിനുള്ളിൽ ചൈന ഒരു ഗ്രാമം നിർമ്മിച്ചുവെന്ന അവകാശവാദത്തിന് കോൺഗ്രസ് പാർട്ടിയെയും എൻഡിടിവിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ‘ചൈന അരുണാചലിനുള്ളിൽ ഒരു ഗ്രാമം നിർമ്മിച്ചു എന്ന് ചില മാധ്യമങ്ങൾ ധൈര്യത്തോടെ എഴുതി, തുടർന്ന് 1959 ൽ ചൈന കൈവശപ്പെടുത്തിയ പ്രദേശത്തെ കുറിച്ച് ചെറുതായി പരാമർശിച്ചു. എന്താണ് നിങ്ങളുടെ ഉദ്ദേശം? ഈ ആളുകൾ മനഃപൂർവം ഇന്ത്യൻ സൈന്യത്തിനെതിരെ വാർത്തയുണ്ടാക്കുകയാണ്. ഇവർ ഇന്ത്യൻ സൈന്യത്തെ പോലും വിശ്വസിക്കുന്നില്ല.’
‘എന്നാൽ നമ്മുടെ സർക്കാരിന്റെ വിശ്വാസ്യതയെയും നമ്മുടെ സൈന്യത്തിന്റെ ശക്തിയെയും ചോദ്യം ചെയ്യുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് സൃഷ്‌ടിച്ച് ഈ ചൈന അധിനിവേശ കഥ വേഗത്തിൽ പ്രചരിപ്പിച്ചു. അരുണാചൽ പ്രദേശിൽ നിന്നുള്ള എംപിയായ കേന്ദ്ര നിയമമന്ത്രി കൂട്ടിച്ചേർത്തു. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി പാർലമെന്റിൽ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ കണ്ടിട്ടും കോൺഗ്രസും മറ്റ് മുന്നണികളും അതാത് ഭരണകാലത്ത് ഒന്നും ചെയ്തില്ല’ കേന്ദ്രമന്ത്രി ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.
Comments (0)