മറ്റുള്ളവര്‍ക്ക് മാതൃകയായി തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നല്‍സ് പദ്ധതിയുമായി പാലക്കാട് നഗരസഭ
പാലക്കാട്: തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ പ്രൈവറ്റ് കെന്നല്‍സ് പദ്ധതിയു മായി പാലക്കാട് നഗരസഭ. തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായാണ് നഗരസഭ തയ്യാറെടുക്കുന്നത്. തെരു വ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏല്‍പ്പിച്ച് ഇവര്‍ക്ക് നിശ്ചിത തുക നല്‍കുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു ത ദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നല്‍സ് എന്ന ആശയം നടപ്പാക്കുന്നത്. തെരുവ് നാ യ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടര്‍ന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതി സന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നല്‍സ് എന്ന ആശയവുമായി പാലക്കാട് നഗരസഭ രംഗത്തെത്തുന്നത്. വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പ്രത്യേക കേന്ദ്ര ത്തിലേക്ക് മാറ്റി പരിപാലനം താത്പര്യമുളളവരെ ഏല്‍പ്പിക്കുകയും ഭക്ഷണം, ചി കിത്സ എന്നിവക്ക് നഗരസഭ നിശ്ചിത തുക നല്‍കുകയും ചെയ്യും. ജില്ലാ ആസൂത്ര ണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. പദ്ധതി ക്കായി 10 ലക്ഷം രൂപയാണ് നഗരസഭ മാറ്റിവെച്ചിട്ടുളളത്.



Editor CoverStory


Comments (0)