നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക്
മണിപ്പൂരിലെ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ചുപേരും പാര്‍ട്ടിവി ട്ട് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ള എംഎല്‍എമാരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തേക്കാള്‍ കൂ ടുതലായതിനാല്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം നിയമസാധുതയുള്ളതായി കണ ക്കാക്കും.ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേ ഷിക്കെയാണ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയത്.ഖുമുക്ചം ജോയ്കിസാന്‍ സിം ഗ്, എന്‍ഗുര്‍സാംഗിയുര്‍, എംഡി അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍കുമാര്‍, എല്‍എം ഖൗട്ടെ എന്നീ ജെഡിയു എംഎല്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാ രെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നതായി മണിപ്പൂര്‍ അസംബ്ലി സെക്രട്ടറി കെ മേഘജിത് സിംഗ് അറിയിച്ചു. നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ റഞ്ഞുകൊണ്ടാണ് എംഎല്‍എമാര്‍ ബിജെപിയില്‍ പ്രവേശിച്ചത്.
Comments (0)