പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ച 77 റോഡ് പ്രവൃത്തികളില്‍ ഒന്നു പോലും ഇനിയും തുടങ്ങിയില്ല; പ്രളയാനന്തര കേരളം പ്രഖ്യാപനത്തില്‍ ഒതുങ്ങിയപ്പോള്‍
മാങ്കുളം: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ച 77 റോഡ് പ്രവൃത്തികളില്‍ ഒന്നു പോലും ഇനിയും തുടങ്ങിയില്ല. ഇതിന് ടെന്‍ഡര്‍ പോലും ആയില്ല. രണ്ടു വര്‍ഷത്തിനിടെ 15 പ്രവൃത്തികള്‍ക്ക് മാത്രമാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് ആയത്. പ്രളയത്തിലും മണ്ണിടിച്ചിലിലും തകരാത്തവിധത്തില്‍ മികച്ച റോഡ് നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതാണ് അട്ടിമറിക്കപ്പെട്ടത്.
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഇടുക്കി-30, പത്തനംതിട്ട-25, വയനാട്-22 എന്നിങ്ങനെയുള്ള റോഡ് പ്രവൃത്തികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2018-ലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം ആണ് ഇത്. വയനാട് ജില്ലയിലെ പത്ത് പ്രവൃത്തികള്‍ക്കും പത്തനംതിട്ടയിലെ അഞ്ച് പ്രവൃത്തികളുടെയും ഡി.പി.ആര്‍. ജനുവരി 14-ന് നടന്ന സാങ്കേതിക സമിതിയിലാണ് പാസാക്കിയത്.
ആകെയുള്ള 77 പ്രവൃത്തികളില്‍ 21 എണ്ണത്തിന് മാത്രമാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍ നടപടികള്‍ തുടങ്ങിയത്. നിലവില്‍ ഡി.പി.ആര്‍. തയ്യാറായ 15 പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി കിട്ടിയാല്‍ ഫെബ്രുവരി ആദ്യം ടെന്‍ഡര്‍ വിളിക്കാം. ഇതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ എല്ലാം തടസ്സപ്പെടും
Comments (0)