ലീഗും, ജമാഅത്തെ ഇസ്ലാമിയും സഖ്യത്തിലോ???

ലീഗും, ജമാഅത്തെ ഇസ്ലാമിയും സഖ്യത്തിലോ???


 

മുസ്സോളിനിയേയും ഹിറ്റ്ലറിനെയും മാതൃകയാക്കണമെന്ന് പറഞ്ഞ ഒരാളുണ്ട് മത ന്യൂനപക്ഷ പ്രീണനം ബാധിച്ച  കേരളീയരുടെ തലയിൽ ഈ പേര് അത്ര പ്രസിദ്ധം അല്ല!
മൗദൂദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുൽ അ‌അ്‌ലാ മൗദൂദി"|.1941 സ്ഥാപിതമായ  ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറും അഥവാ പ്രസിഡൻറും ആയിരുന്നു .മൗദൂദി മുന്നോട്ടുവെച്ച വർഗീയതയുടെ അത്രയൊന്നും സംസാരിച്ച നേതാക്കൾ ലോകചരിത്രത്തിൽ തന്നെ വളരെ കുറവാണ്

പ്രപഞ്ചസൃഷ്ടാവിന്ൽ നിർമ്മിക്കപ്പെട്ട ആധികാരിക ജീവിതമാണ് ഇസ്ലാം എന്ന്  ജമാഅത്തെ ഇസ്ലാമി കരുതുന്നു. എല്ലാവരെയും ഒരു ദൈവത്തിങ്കലേക്ക് അർപ്പിക്കുക എന്നതാണ് ജമാഅത്ത് ഇസ്ലാമിയുടെ അഥവാ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്ന്റെ ലക്ഷ്യം ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു, { ലോകം മുഴുവൻ  ഏകദൈവവിശ്വാസം നടപ്പിലാക്കാൻ ലോകമെമ്പാടും ജിഹാദ് സംഘടിപ്പിക്കുക } എന്നതാണ് എന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും അവരുടെ പ്രവർത്തികളും.
1903 സെപ്റ്റംബർ 25 ന് പഴയ ഹൈദരാബാദ് സംസ്ഥാനത്തിലെ ഔറംഗബാദിൽ ജനിച്ച മൗദൂദി 1940കളോടെ സമഗ്രമായ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനെക്കുറിച്ച്  ഗൗരവകരമായി ചിന്തിക്കാൻ തുടങ്ങി അങ്ങനെ അദ്ദേഹം 1941  ഓഗസ്റ്റ് 26  ലാഹോറിൽ വിളിച്ചുചേർത്ത  യോഗത്തിൽ വെച്ച് ജമാഅത്തെ ഇസ്ലാമിക്ക്  രൂപം നൽകി ആദ്യത്തെ അമീറായി അഥവാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972ൽ ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ  മൗദൂദിയുടെ മുഖ്യപ്രശ്നം മുസ്ലീങ്ങൾ  ഇസ്ലാമിന് രാഷ്ട്രീയ മുഖം നൽകുന്നില്ല എന്നതായിരുന്നു ഭരണമില്ലാത്ത ഇസ്ലാം വെറും സങ്കല്പത്തിലെവീട് പോലെയാണെന്ന് എന്ന് അദ്ദേഹം വിധിയെഴുതി .

ഭൂമിയിൽ അല്ലാഹുവിൻറെ ഭരണം സ്ഥാപിക്കണമെങ്കിൽ ജനാധിപത്യത്തെ ഇല്ലാതാക്കണമെന്ന് എന്ന് ജമാഅത്ത് ഗുരു  തീർപ്പ് കൽപ്പിച്ചു; പ്രധാനമായും മൂന്നു ലക്ഷ്യങ്ങൾ  ഉൾപ്പെടുത്തിയാണ് ജമാഅത്ത് പ്രവർത്തിക്കുന്നത്
1 The rule of god
2 The establishment and realisation of religion
3 Jihad/HolyWar അഥവാ യുദ്ധം
കൃത്യമായ മതം അതുമാത്രമാണ് ആയുധവും  രീതിയും ലക്ഷ്യവും.

മതേതരത്വ ജനാധിപത്യ ബഹുസ്വരത എന്നത് മൗദൂദിയുടെ രാഷ്ട്രീയ സങ്കൽപത്തെ സംബന്ധിച്ച് തിന്മകൾ ആയിരുന്നു ചുരുക്കത്തിൽ  രാഷ്ട്രീയ ഇസ്ലാം (ഖിലാഫത്ത് )തന്നെ ആയിരുന്നു  മൗദൂദിയൻ രാഷ്ട്രീയം മുന്നോട്ടുവച്ചത്. ഇന്ത്യാ വിഭജനം ഒരു യാഥാർത്ഥ്യമായതിനെ തുടർന്നു പാക്കിസ്ഥാനിലേക്ക് നീങ്ങിയ മൗദൂദി മുസ്ലീങ്ങള്ക്കായി കേവല ദേശരാഷ്ട്രങ്ങൾ എന്നതിനുപകരം ഇസ്ലാമിക തത്വങ്ങൾ പിന്തുടരുന്ന ഇസ്ലാമിക മത രാഷ്ട്ര സ്ഥാപനം എന്ന തത്വം ആയിരുന്നു മുന്നോട്ടുവച്ചത് 1947 ഓഗസ്റ്റിൽ പാകിസ്ഥാനിൽ താമസമാക്കിയ മൗദൂദി ഇസ്ലാമിക ഭരണഘടനയ്ക്കയി പരിശ്രമിച്ചു.ലോകമാകെ ഇന്ന് പടർന്നു വന്ന ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തായ്‌വേര്  യഥാർത്ഥത്തിൽ പടർന്നു വന്നത്  മൗദൂദിയൻ രാഷ്ട്ര വാദത്തിൽ നിന്നാണ് ലക്ഷ്യം ഇസ്ലാമിക രാഷ്ട്രവും മാർഗം ജിഹാദുമായികണ്ട മൗദൂദി ഒരു കൈയിൽ ഖുർആനും മറുകയ്യിൽ വാളുമേന്തി 
അമുസ്ലീങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

ജമാഅത്തെ ഇസ്ലാമി യുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് പ്രബോധനം വാരിക ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും പ്രത്യക്ഷപ്പെടുന്നത് പ്രബോധനം വാരികയിലാണ് അതേസമയം ഭിന്ന വീക്ഷണകാർക്ക് പ്രബോധനം അതിൻറെ താളുകളിൽ ഇടം കൊടുക്കാറുണ്ട് . 1952 ലക്കം 5 പ്രബോധനം മാസികയിൽ ഇങ്ങനെ ഒരു ആർട്ടിക്കിൾ എഴുതപ്പെട്ടു ദേശീയ ജനാധിപത്യം  ഇസ്ലാമിനും ഈമാനും കടകവിരുദ്ധമാണ് ജമാഅത്തെയുടെ ഭരണഘടനയിലെ  മൂന്നാം ആർട്ടിക്കിൾ  ഇതിനു സാക്ഷ്യം വഹിക്കുന്നു
 "അള്ളാഹു എന്ന ഇസ്ലാം ദൈവത്തെ അല്ലാതെ അതെ മറ്റൊരു ദൈവത്തെയും  അംഗീകരിക്കുന്നില്ല".

ഇന്ത്യയിലെ ഒരു രാഷ്ട്രീയ സംഘടനയാണ് ആണ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഡൽഹിയിൽ 2011ഏപ്രിൽ 18 നാണ് ആണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ  രൂപീകരിക്കുന്നത്  ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറിയായിരുന്നു മുജ്തബ ഫാറൂഖ് ആണ് വെൽഫെയർ പാർട്ടിയുടെ പ്രഥമ അധ്യക്ഷൻ. മതം പച്ചയ്ക്ക് പറഞ്ഞാൽ ഇവിടെ ചിലവാകില്ല എന്ന് ഉത്തമബോധ്യം ഉള്ളതിനാൽ തന്നെയാണ് ഇവിടെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ചെയ്തതുപോലെ മതം രാഷ്ട്രീയത്തിൽ കലക്കി ഉപയോഗിക്കുവാൻ അവർ തീരുമാനിച്ചത് ജമാഅത്തെയുടെ പ്രഖ്യാപിത ലക്ഷ്യം  തന്നെ മതരാഷ്ട്രസ്ഥാപനമാണ് . മതമെന്നാൽ രാഷ്ട്രം തന്നെയാണെന്ന് സ്ഥാപകനേതാവ് മൗദൂദി മുതൽതാഴെ തട്ടിൽ ഉള്ളവർ വരെ കൃത്യമായി വിശദീകരിക്കുന്നുണ്ട്.  മത സ്ഥാപനത്തിനുള്ള പുതിയ തന്ത്രമായാണ് ജമാഅത്ത് ജനാധിപത്യത്തിൽ ഇറങ്ങാൻ തീരുമാനിച്ചത് .

പ്രാദേശിക ദേശീയ ബോധങ്ങൾ ഉപയോഗിച്ച് അന്തർദേശീയ അജണ്ട നടപ്പിലാക്കാനാണ് ജമാഅത്തെയുടെ ലക്ഷ്യം അന്നും ഇന്നും അതുകൊണ്ടുതന്നെയാണ് ഒരു ജനാധിപത്യ സംവിധാനം നൽകുന്ന തെരഞ്ഞെടുപ്പ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജനാധിപത്യത്തിൽ ഇടപെടാൻ അവർ തീരുമാനിച്ചത് .ഒരേസമയം ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും അതേസമയം ഇതേ ടൂൾ  ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏത് അർത്ഥത്തിൽ നോക്കിയാലും ആട്ടിൻ തോലിട്ട ചെന്നായയ്ക്ക് സമമാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജമ്മുകാശ്മീർ ഉൾപ്പെടെ വർഗീയതയും ലഹളകളും അഴിച്ചുവിട്ട ജമാഅത്തെ ഇസ്ലാമി കേരളത്തിൽ പരീക്ഷിച്ചു നോക്കിയത് മറ്റൊരു മാർഗ്ഗമായിരുന്നു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മതേതര ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ വേരോട്ടമുള്ള കേരളത്തിൽ മുഖം മിനുക്കൽ പരിപാടി നടത്തിയാണ് ജമാഅത്തെ ഇസ്ലാമിരാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നത് 

ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകമായ ജമാഅത്തെ ഇസ്ലാമി കേരള 1948ലാണ് നിലവിൽ വന്നത് കോഴിക്കോട് സ്ഥിതിചെയ്യുന്ന ഹിറാ സെൻറർ ആണ് സംഘടനയുടെ ആസ്ഥാനം. കേരളത്തിൽ മത സാമൂഹിക രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനം ആണെന്ന് വരുത്തിത്തീർക്കാൻ ജമാഅത്ത് ചില്ലറ കളികൾ അല്ല കളിക്കുന്നത് തങ്ങളുടെ കൂടെ ഉള്ള സ്ത്രീകളുടെ സമ്മേളനം, ഖുർആൻ പാരായണ മത്സരം, ചിത്രപ്രദർശനം ,നാടക പ്രദർശനം എന്നിവയിലൂടെ ഇവിടെ ഇവർ രംഗത്ത് ഇറങ്ങാൻ തുടങ്ങി ചുരുക്കി പറഞ്ഞാൽ ഇസ്ലാം മുന്നോട്ട് വെക്കുന്ന സ്ത്രീവിരുദ്ധത ഒന്നും തന്നെ തങ്ങൾക്ക് ഇല്ല എന്ന് വരുത്തിത്തീർക്കാനുള്ള ഭഗീരഥശ്രമമാണ് ഇവർ നടത്തുന്നത് മാത്രമല്ല പെൺകുട്ടികൾക്ക് അല്പം ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലി ആണ് തങ്ങളെന്ന് കാണിക്കാനുള്ള ഒരു തിടുക്കവും ഇവർക്കുണ്ട് 

ജിന്നയുടെ മുസ്ലിം ലീഗിനോടും മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര വാദത്തോടുംഅനുഭാവം പുലർത്തുന്ന നിരവധി മുസ്‌ലിം കൂട്ടായ്മകൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ട് മൗദൂദിയുടെ ആശയം പിന്തുടരുന്നവർ അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകർ മാത്രമല്ല പിൽക്കാലത്ത് ഉയർന്നുവന്ന സിമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ,എന്നീ സംഘടനകളും ആ വകുപ്പിൽ തന്നെ ഉൾപ്പെടുന്നതാണ് അതിനൊരു ഉദാഹരണമാണ് 1980കളുടെ മധ്യത്തിൽ സിമി എന്ന സംഘടന നൽകിയ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന വർഗീയ മുദ്രാവാക്യം. ജമാഅത്തെ ഇസ്ലാമിയും, മുസ്‌ലിം ലീഗും, സമാന സംഘടനകളും തീവ്രമായി വർഗീയ വികാരവും പ്രതിഷേധ പ്രവർത്തനങ്ങളുകൊണ്ട് ഇന്ത്യൻ മതേതരത്വത്തെ തന്നെ വെല്ലുവിളിച്ച് സന്ദർഭങ്ങൾ പലതും ഇവിടെ ഉണ്ടായിട്ടുണ്ട് .

കേരളത്തിൽ ലീഗിനും  ജമാഅത്തിനും വെല്ലുവിളി ഉയർത്തി കൊണ്ടാണ് അബ്ദുൾ നാസർ മദനി അരങ്ങേറ്റം നടത്തിയത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് മലബാറിൽവളരെ വേഗത്തിൽ ഉണ്ടാക്കാൻ സാധിച്ചചലനങ്ങൾ മൗദൂദികളേ ശെരിക്കും അസ്വസ്ഥമാക്കി എന്നത് സ്വാഭാവികമായ കാര്യമാണ്. മദനിക്ക് പിന്തുണ നൽകുകയായിരുന്നു അടുത്ത ലക്ഷ്യം ഐഎസിൻറെ  തീവ്രവാദം നാടിനും സമുദായത്തിനും ആപത്താണെന്ന് ലീഗുകാർ പറയാൻ തുടങ്ങിയതോടെ മഅ്ദനിക്ക് പ്രതിരോധംതീർത്ത് കൊണ്ട് ജമാഅത്ത് പത്രവുംപ്രസിദ്ധീകരണങ്ങളും തീവ്രവാദത്തെ ന്യായീകരിച്ചുകൊണ്ട് എഴുത്തുകുത്തുകൾ നടത്തി എന്നാൽ ജമാഅത്തിനെ മദനി മുഖവിലക്കെടുത്തില്ല ഐഎസ്എസ് പിരിച്ചുവിട്ടതോടെ യുവജന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൻറെ കേരള ഘടകം രൂപീകരിച്ചു .

കേരളത്തിൽ ഇവർ അവർ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കുന്നില്ലല്ലോ പിന്നെ എന്താണ് പ്രശ്നം എന്നാണ് ഇസ്ലാമോഫോബിയ  എന്ന അമ്പും വില്ലു ഉയർത്തി നാഴികക്ക് നാല്പതുവട്ടം ഇസ്ലാമിൻറെ അപരവല്ക്കരണം കുഴച്ച് വിളമ്പുന്നവരുടെ വാദങ്ങൾ  അവർക്കുള്ള മറുപടിയാണ് ജമാഅത്തെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളും ഉപശാഖകളുമായി പ്രവർത്തിക്കുന്നുണ്ട് പ്രധാന സോണുകൾ 19 എണ്ണം .ജമ്മുകാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ നയപരിപാടികൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് ജമാഅത്ത് ഇന്ത്യയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യൻ ജമാഅത്തിനു തന്നെ കാശ്മീരിൽ സംസ്ഥാന ഘടകം ഇല്ലെന്ന് നിങ്ങൾക്കറിയാമോ ,? കാശ്മീർ പാക്കിസ്ഥാൻറെ ഭാഗമായാണ് ജമാഅത്ത് കാണുന്നത് അവരുടെ കാശ്മീർ ഘടകത്തിൻറ ഓഫീസ് പാക്കിസ്ഥാനിലാണ് പ്രവർത്തിക്കുന്നത് സ്വതന്ത്ര കാശ്മീരിനായി ജിഹാദ് വിളിക്കുന്ന ഏതാനും ഭീകരർ ഒഴിച്ചാൽ കാശ്മീരിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഭീകര സൈനിക സംഘടനകളും ജമാഅത്തിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ് ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ അതിക്രൂരമായി വംശനാശം നടത്തിയത് ഈ ഭീകരന്മാരുടെ നേതൃത്വത്തിലാണ് തസ്ലീമ നസ്റിന്റെ ലജ്ജ ഈ കഥയാണ് പറയുന്നത് പാകിസ്ഥാനിലെ ചരിത്രത്തിൽ നടന്ന ഏറ്റവും നിന്ദ്യമായ മനുഷ്യകുരുതി ഈ സംഘത്തിൻറെ ആചാര്യൻ മൗദൂദി നേരിട്ട് നേതൃത്വം നൽകിയ അഹമ്മദീയ വിരുദ്ധ വർഗീയ കലാപം ആയിരുന്നു 1953ൽ അഹമ്മദീയ മുസ്ലിം വിഭാഗത്തെ വംശനാശം ഉദ്ദേശിച്ചുകൊണ്ടുള്ള മുസ്ലിം യാഥാസ്ഥിതികരുടെ പിന്തുണ നേടുന്നതിനായി മൗദൂദി നടത്തിയ നരനായാട്ടു കൾ ചരിത്രം അത്ര പെട്ടന്ന് മറക്കില്ല. 

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ പേരിൽ ഉണ്ടായിട്ടുണ്ട് അടിയന്തരാവസ്ഥ കാലത്തും ,ബാബറി മസ്ജിദ് തകർക്കപ്പെട്ടത്മായി ബന്ധപ്പെട്ട സംഭവങ്ങളെ  തുടർന്ന്1992ൽ ജമാഅത്തെ ഇസ്ലാമിയെ ഭാരതസർക്കാർ നിരോധിച്ചിരുന്നു ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധനം നീക്കുകയും ചെയ്തു രണ്ടാംതവണ 1994 സുപ്രീംകോടതി നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈമാനും ഘടകവിരുദ്ധം എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത് ആ പറയുന്നവർ തന്നെയാണ്  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് .ഡിസംബർ-ജനുവരി  മാസങ്ങളിലായി കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് വിവാദമായി നിൽക്കെ നമ്മൾ ജമാഅത്തെയുടെ രാഷ്ട്രീയ പോരാട്ടം സംശയകരമായി തന്നെ കണ്ടേ പറ്റുകയുള്ളൂ.

 വീണ്ടും ആവർത്തിക്കുന്നു ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടി ആകണം ബിജെപിക്ക് ശക്തിയില്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് വിവാദ ഇസ്ലാം മത പ്രചാരകർ സാക്കിർ നായിക് .കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് ജമാഅത്ത് സഖ്യം എന്ന വാർത്തകൾ ഇനിയും ഈ  കാര്യങ്ങളിൽ സംശയം തോന്നുന്നില്ലെങ്കിൽ അത് മറ്റാരുടെയും കുഴപ്പമല്ല!!

                                         -  ജോഷി ജോർജ്