രജനിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍; പലയിടത്തും കോലം കത്തിച്ചു, രജനിയുടെ വീടിന് മുന്നിലും പ്രതിഷേധം

രജനിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍; പലയിടത്തും കോലം കത്തിച്ചു, രജനിയുടെ വീടിന് മുന്നിലും പ്രതിഷേധം

ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധവുമായി ആരാധകര്‍. ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകര്‍ തന്നെ രജനിയുടെ കോലം കത്തിച്ചു.

തിരുച്ചിറപ്പള്ളി,സേലം,മധുര ജില്ലകളില്‍ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ രോഷാകുലരായ പ്രവര്‍ത്തകര്‍ രജനിയുടെ പേരിലുള്ള ബാനറുകളും നശിപ്പിച്ചു. ചെന്നൈ വള്ളുവര്‍കോട്ടത്ത് പ്രതിഷേധവുമായി എത്തിയ രജനി ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്.