മൂന്നിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല: ഇന്ന് നടക്കും
കൊച്ചി: തർക്കംമൂലം വെങ്ങോല ഗ്രാമപഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക്, വാഴക്കുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്നലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നടന്നില്ല. ഇന്ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കും. ക്വാറം തികയാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഇന്നലെ ട്വന്റി20യും, യുഡിഎഫും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ക്വാറം തികയാത്തകൊണ്ട് തെരഞ്ഞെടുപ്പ് നടന്നില്ല. വാഴക്കുളം പഞ്ചായത്തിൽ എൽഡിഎഫ് 9, യുഡിഎഫ് 11 ആണ് സീറ്റ് നില. പട്ടികജാതി സംവരണമാണ് വാഴക്കുളം പഞ്ചായത്ത് യുഡിഎഫിലെ ഒരാൾപോലും ഈ വിഭാഗത്തിൽപ്പെട്ട വരില്ല. എന്നാൽ, എൽഡിഎഫിൽ രണ്ടുപേർ പട്ടികജാതി വിഭാഗക്കാരാണ്. അതുകൊണ്ട് എൽഡിഎഫിനെ പ്രസിഡന്റ് പദവി ലഭിക്കും. ഇതു മൂലം ഇന്നലെ യുഡിഎഫ് വിട്ടു നിന്നതാണ് തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ കാരണം. വെങ്ങോലയിൽ ഒമ്പത് യുഡിഎഫ്, 8 ട്വന്റി 20, നാല് എൽ ഡി എഫ് ഇങ്ങനെയാണ് കക്ഷിനില. അതിൽ ഇന്നലെ ട്വന്റി 20 യും ലീഗിലെ 2 മെമ്പർമാരും വിട്ടുനിന്നു. വൈസ് പ്രസിഡന്റ് സ്ഥലത്തെ ചൊല്ലിയാണ് ലീഗ് വിട്ടുനിന്നത്. ലീഗ് ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് വൈസ് പ്രസിഡന്റ് പദം വിട്ടു നൽകിയില്ല.
Comments (0)