ജോയി ചുങ്കത്തും ഭാര്യയും അറസ്റ്റിലാകുമോ? വാടകക്കാരൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്

ജോയി ചുങ്കത്തും ഭാര്യയും അറസ്റ്റിലാകുമോ? വാടകക്കാരൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളം സൗത്ത്, കണ്ണന്തോടത്ത് ലൈനിൽ പ്രവർത്തിക്കുന്ന വിദേശത്തേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തിൻ്റെ വസ്തുവകകൾ നശിപ്പിച്ചതിനാണ് സെൻട്രൽ പോലീസ് ജോയി ചുങ്കത്തിനും ഭാര്യക്കുമെതിരെ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്, വാണിജ്യാവശത്തിനെന്ന പേരിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ സമീപ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കായ് വന്നിരിക്കുന്ന നൂറിലധികം അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി ജോയി ചുങ്കത്ത് താമസിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഉടമകൊച്ചി കോർപ്പറേഷനും, വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്, വളരെയധികം അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ യാതൊരു തയ്യാറെടുപ്പുമില്ലാതെ പാർപ്പിച്ചിരിക്കുന്നതിനാൽ ശൗചാലയ ടാങ്ക് പൊട്ടി ഒലിച്ച് സമീപപ്രദേശങ്ങളിലും പൊതുവഴിയിലും ഖരമാലിന്യങ്ങൾ ഒഴുകി നടന്നിട്ടും ഉത്തരവാദപ്പെട്ടവർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിചിട്ടുമില്ല, ഇത്തരം വിഷയങ്ങളുമായി കെട്ടിട ഉടമയും, വാടകക്കാരും തമ്മിൽ അസ്വാരസ്വങ്ങളും നടക്കാറുണ്ട്, എന്നാൽ മാർച്ച് മൂന്നാം തിയതി വാടകക്കാരൻ്റെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി സ്ഥാപനത്തിൻ്റെ ആറ് ലോക്കുകളും ടാർ പോലുള്ള വസ്തു ഉപയോഗിച്ച് നശിപ്പിക്കുകയും, നീരീക്ഷണ ക്യാമറകളിൽ കറുത്ത പെയിൻ്റടിച്ചും സ്ഥാപനത്തിലെ ജോലിക്കാർക്ക് ഉപയോഗിക്കാനുള്ള ബയോമെട്രിക്ക് മെഷീൻ കേടുവരുത്തി മറ്റു വിലപിടിപ്പുള്ളവക്ക് നാശനഷ്ടം വരുത്തുന്നതും തെളിവുകളോടെ വടകക്കാരൻ പോലീസിന് നൽകിയതിനെ തുടർന്നാണ് ഐ.പി.സി. 447,427, എന്നിവ പ്രകാരം എഫ് ഐ, ആർ,0785 ആയി എറണാകുളം സെൻട്രൽ പോലീസ് ജോയി ച്ചുങ്കത്തിനും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുള്ളത്, ഈ കുറ്റകൃത്യത്തിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്ത സമാന മേഖലയിലുള്ള മറ്റ് രണ്ട് പേരുടെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്