'കൊച്ചിയിലേത് സിപിഎം ചലച്ചിത്രമേള', കൊച്ചി ഐഫ്‌എഫ്‍കെയ്‍ക്ക് എതിരെ സലിംകുമാര്‍

'കൊച്ചിയിലേത് സിപിഎം ചലച്ചിത്രമേള', കൊച്ചി ഐഫ്‌എഫ്‍കെയ്‍ക്ക് എതിരെ സലിംകുമാര്‍

ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. എന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാര്‍ പറയുന്നു. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

ഒരു ഗവണ്‍മെന്റ് തരുന്ന മൂന്ന് പുരസ്‍കാരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെക്കുറിച്ച്‌ കേള്‍ക്കാതെയായി. അപ്പോള്‍ മേളയിലെ കമ്മിറ്റി അംഗമായ സോഹന്‍ലാലിനെ വിളിച്ചു. പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് പറഞ്ഞതെന്നും സലിംകുമാര്‍ വ്യക്തമാക്കി.

പ്രായമല്ല ഇവിടെ രാഷ്‍ട്രീയമാണ് വിഷയം. അവാര്‍ഡ് കിട്ടിയ കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ഒഴിവാക്കിയത്. ഇവിടെ നടക്കുന്നത് സിപിഎം മേളയാണ്. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്നും സലിംകുമാര്‍ പറഞ്ഞു.