മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോഗ്രാഫി വിലക്ക് നീക്കി

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോഗ്രാഫി വിലക്ക് നീക്കി

കൊല്ലം > സംസ്ഥാനത്തെ സർക്കാർ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഇനി സന്ദർശകർക്ക് പടമെടുക്കുന്നതിൽ വിലക്കില്ല. പുരാവസ്തു, പുരാരേഖാ,മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലാണ് വിലക്ക് നീക്കിയത്.വകുപ്പുമേധാവികളുടെ യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതനുസരിച്ച് നിലവിലുള്ള ഫോട്ടോഗ്രാഫി-വീഡിയോഗ്രഫി സംബന്ധമായ പൊതുനിരോധനം സർക്കാർ നീക്കം ചെയ്തു. എന്നാൽ മ്യൂസിയത്തിനുള്ളിൽ ചിത്രമെടുക്കുന്നതിന് ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രഫിക്കും പ്രത്യേക അനുമതി വാങ്ങണം.