ബിജെപി MLA യെ നൽകിയാൽ പാറശ്ശാലക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സമ്മാനം AIIMS
പാറശാലയിൽ ഇന്നലെ നടന്ന ബിജെപി ബൂത്ത് പ്രസിഡന്റ്, ബൂത്ത് കൺവീനർ ഉപരി നേതൃയോഗത്തിലാണ് ഈക്കുറി പാറശാലയിൽ ബിജെപി യെ വിജയിപ്പിച്ചാൽ പാറശ്ശാലയിലെ കള്ളിക്കാട് പഞ്ചായത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( AIIMS ) സ്ഥാപിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ബിജെപി ദേശീയ സെക്രട്ടറിയും കേരള പ്രഭാരിയുമായ ശ്രീ സി പി രാധാകൃഷ്ണ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ കരമന ജയനെ സാക്ഷിയാക്കിയാണ് അദ്ദേഹം പ്രവർത്തകർക്ക് മുന്നിൽ ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കരമന ജയന്റെ നേതൃത്വത്തിൽ ബിജെപി പാറശ്ശാലയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അന്നുമുതൽ ഇന്ന് വരെ പാറശ്ശാല കേന്ദ്രീകരിച്ചു പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാറശ്ശാലയിലെ കള്ളിക്കാട് പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വന്നതും മറ്റുപഞ്ചായത്തുകളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ചതും അദ്ദേഹത്തിന് ചുമതലയുള്ള പത്തനംതിട്ട ജില്ലയിൽ ബിജെപി മിന്നുന്ന വിജയം കരസ്ഥമാക്കിയതും അടക്കമുള്ള കാര്യങ്ങളെ ബിജെപി കേന്ദ്ര നേതൃത്വം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. രാഷ്ട്രീയത്തിനതീമായി വ്യക്തി ബന്ധങ്ങളുള്ള കരമന ജയൻ ഇക്കുറി പാറശാലയിൽ സ്ഥാനാർത്ഥിയായാൽ ബിജെപി വിജയിക്കാനുള്ള സാധ്യത ഏറെയാണെന്നും നേതൃത്വം കണക്കു കൂട്ടുന്നു.



Author Coverstory


Comments (0)