മനുഷ്യക്കടത്ത് നടത്തിയ അഭിലാഷ് മാർട്ടിനെയും ഭാര്യയെയും സംരക്ഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരൊ? കോടികൾ തട്ടിച്ച് മുങ്ങിയിട്ടും അനങ്ങാപ്പാറ നയം,
ആലപ്പുഴ: യൂറോപ്പ് വിസ വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി കോടിക്കണക്കിന് രൂപയുമായി സ്ഥാപനം പൂട്ടി ഓഫീസിലെ ജോലിക്കാരുടെ പേരിൽ ആരോപണം ഉയർത്തി, നാട്ടിൽ വിലസി നടന്ന് വീണ്ടും പല പേരുകളിൽ വിസ കച്ചവടം നടത്തുന്ന ആലപ്പുഴ സ്വദേശി അഭിലാഷ് മാർട്ടിനെ അറസ്റ്റ് ചെയ്യാതെയും ബിസിനസ് പങ്കാളിയായ ഭാര്യയെ വിദേശത്തേക്ക് കടക്കാൻ ചില പോലീസുകാരും ഹൈക്കോടതിയിലെ ഒരു അഭിഭാഷകനും ചേർന്ന് നാടകം കളിച്ചിട്ടും പോലീസ് ഇതൊന്നും കണ്ടില്ല എന്ന മട്ടിലാണ്, യൂറോപ്പിലേക്ക് ജോലി വിസ നൽകി കൊണ്ട് പോയവർ ചെന്ന് പെട്ടത് മ്യാൻമാർ, തായ്ലൻഡ് എന്നിവിടങ്ങളിൽ ആണ് അവർ അക്രമികളുടെ മർദ്ദനങ്ങൾ സഹിച്ച് മലയാളികളെ സൈബർ തട്ടിപ്പിന് വിധേയമാക്കുന്ന പ്രവർത്തിയിലാണ് അവിടെ നിന്ന് പലർക്കും രക്ഷപ്പെടാനാവാതെ ഉഴലുകയാണ്, ചിലരവിടെ നിന്ന് നാട്ടിലുള്ള ബന്ധുക്കള വിളിച്ച് സത്യങ്ങൾ ബോധിപ്പിച്ചപ്പോഴാണ് അവർ തടവിലാണെന്നറിയുന്നത്, ഇതിനിടെ ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയത് ഓഫീസിലെ ജോലിക്കാരുടെ അക്കൗണ്ടിലേക്കായിരുന്നു എന്ന സാങ്കേതികത്വം പറഞ്ഞ് അവരെ കേസിൽ കുടുക്കുകയും അഭിലാഷും ഭാര്യയും രക്ഷപ്പെട്ട് നടക്കുകയാണ്, ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും നീണ്ട വാദത്തിനൊടുവിൽ ജാമ്യാപേക്ഷ ബഹു: കോടതി തള്ളിയിട്ടും, ഇവർ എവിടെയാണെന്നോ, ഇവരെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാവാത്തതിൽ തികഞ്ഞ ദുരുഹതയുണ്ട്, മനുഷ്യക്കടത്തിലൂടെ സമ്പാദിച്ചകോടിക്കണക്കിന് രൂപയിൽ കത്യമായ പങ്ക് ചില ഉദ്യോഗസ്ഥർ പറ്റുന്നതുകൊണ്ടാണ് തങ്ങൾക്ക് നീതി കിട്ടാത്തതെന്ന് കബളിപ്പിക്കപ്പെട്ട് മ്യാൻമറിൽ കഴിയുന്നവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. ഇതിനിടെ ഒത്തുതീർപ്പെന്ന പേരിൽ പ്രസ്തുത കുടുംബങ്ങളിൽ ബന്ധപ്പെട്ട് ആരോപണ വിധേയനായ അഭിഭാഷകൻ കുടുംബാംഗങ്ങളെ കേസിൽ നിന്ന് പിൻമാറണമെന്നു് ഭീഷണിപ്പെടുത്തുന്നതായും കേസുമായ് മുന്നോട്ട് പോയാൽ അവിടെ എത്തിയവർ ഇനി നാട്ടിലേക്ക് തിരിച്ചെത്തുകയില്ലെന്നും ഭയപ്പെടുത്തുന്നുണ്ടെന്നും പറയുന്നു.പ്രതികൾ സ്ഥലതുണ്ടെന്നറിഞ്ഞിട്ടും പോലീസ് ഇവർക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ്, ഇത് റിക്രൂട്ട്മെൻ്റല്ലന്നും അനധികൃത മനുഷ്യ കടത്താണെന്നറിഞ്ഞിട്ടും പോലീസിൻ്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കാതെ അഭിലാഷിനെ സംരക്ഷിക്കുന്ന പോലീസുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നടപടിക്ക് കാത്തിരിക്കയാണ്
Comments (0)