ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണം – ആർ. വി ബാബു

ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണം – ആർ. വി ബാബു

മതപരമായ അയിത്തം സ്ഥാപിക്കുന്ന ഹലാൽ ഉൽപന്നങ്ങളുടെ വിപണനം മതേതര സർക്കാരുകൾ നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു ആവശ്യപ്പെട്ടു .ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ സമിതി യോഗത്തിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

മുസ്ലീം മതത്തിൽ പെട്ടവർ ബിസ്മി ചൊല്ലി കൊല്ലുന്ന മൃഗത്തിൻ്റെ മാസം മാത്രമേ മുസ്ലീം മതവിശ്വാസികൾക്ക് ഭക്ഷണ യോഗ്യമാവൂ എന്നത് തികഞ്ഞ അയിത്താചരണമാണ് . സാമൂഹ്യ ജീവിതത്തിൽ അയിത്താചരണം കുറ്റകരമാണെന്നിരിക്കേയാണ് മതപരമായ അയിത്തം പൊതുജീവിതത്തിൽ ഒരു മത വിഭാഗത്തിൽ പെട്ട ചിലർ ഇക്കാലത്തും വച്ചു പുലർത്തുന്നത് .

സർക്കാർ ലൈസൻസോടുകൂടിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് .ഹലാൽ അല്ലാത്ത ഭക്ഷണം ലഭ്യമാവുക എന്നത് ഇതര മതസ്ഥരുടെയും മതമില്ലാത്തവരുടേയും മൗലിക അവകാശമാണ് .എന്നാൽ ഇന്ന് കേരളത്തിൽ ഹലാൽ ഉൽപന്നങ്ങൾ മാത്രമേ കിട്ടൂ എന്ന അവസ്ഥ പല മേഘലയിലും വന്നു കഴിഞ്ഞു .ഇത് പൗരാവകാശത്തിൻ്റെ ലംഘനമാണ് .

ഹലാലല്ലാത്ത ഉൽപന്നങ്ങൾ ലഭ്യമല്ലാത്ത സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ മതേതര വിശ്വാസികൾ തയ്യാറാവണമെന്ന് ബാബു ആവശ്യപ്പെട്ടു .യോഗത്തിൽ ജില്ല അദ്ധ്യക്ഷൻ പി കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് കെ വി ശിവൻ ,സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ,ക്യാപ്റ്റൻ സുന്ദരം ,പി സുധീർ ,പി സി ബാബു ,എം സി . സാബു ശാന്തി ,കെ എ ശിവദാസ് എന്നിവർ പ്രസംഗിച്ചു.