മജീഷ്യൻ കൃഷ്ണനുണ്ണിക്ക് അവാർഡുകളുടെ പെരുമഴക്കാലം
മാജിക്കിൽ ഇന്ത്യ ബുക് ഓഫ് റെക്കോർഡും, ഏഷ്യബുക് ഓഫ് റെക്കോർഡും കരസ്ഥമാക്കി എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണനുണ്ണിരഞ്ജിത്.മുപ്പത് സെക്കന്റിൽ പതിമൂന്ന് മാജിക് അവതരിപ്പിച്ചാണ് രണ്ട് റേക്കോർഡും കരസ്ഥമാക്കിയത് ആലുവ കീഴ്മാട് പഞ്ചായത്തിൽ സാമൂഹ്യ പ്രവർത്തകനായ കെ രഞ്ജിത് കുമാറിന്റേയും, വിനിതയുടെയും മകനാണ് കൃഷ്ണനുണ്ണി. പ്രമുഖ മജീഷ്യനായ റഷീദ് കുഞ്ചാട്ട്കരയുടെ കീഴിൽ അഞ്ച് വർഷമായി മാജിക് അഭ്യസിക്കുന്നു.ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . മാജിക്കിലൂടെകോവിഡ് ബോധവൽക്കരണം നടത്തി ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ അവർക്കായി മാജിക് അവതരിപ്പിക്കാറുണ്ട്. മാജിക് അവതരിപ്പിച്ച് കിട്ടുന്നതുക പാവപെട്ടവരുടെ ചികിത്സക്കായി കൊടുക്കുകയാണ് കൃഷ്ണനുണ്ണി പതിവ്. മാജിക്കിൽ വേൾഡ് റെക്കോർഡ് നേടണമെന്നാണ് കൃഷ്ണനുണ്ണിയുടെ ആഗ്രഹം.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികമലരഞ്ജിത് സഹോദരിയാണ്...



Author Coverstory


Comments (0)