താപനില ഉയരുന്നു; അതീവ ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി ; കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ശരാശരിയിലും 3 ഡിഗ്രി കൂടുതല്‍
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരിലാകട്ടെ ചൂട് 40 ഡിഗ്രിയായി.
കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനും ഇടയുണ്ട്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും അഥോറിറ്റി നിര്‍ദേശിച്ചു.
പാലക്കാട് മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ (ഐആര്‍ടിസി) താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. മലമ്ബുഴ അണക്കെട്ടിലെ താപമാപിനിയില്‍ 36.2 ഡിഗ്രിയായിരുന്നു ചൂട്.



Author Coverstory


Comments (0)