പരിസ്ഥിതി തകർത്തു കൊണ്ട് ക്രഷർ മാഫിയ. സാന്റോക്ക് ക്വാറിയുടെ അനുമതി പരിശോധിക്കണം; പരിസ്ഥിതി സംരക്ഷണ സമിതി

പരിസ്ഥിതി തകർത്തു കൊണ്ട് ക്രഷർ മാഫിയ. സാന്റോക്ക് ക്വാറിയുടെ അനുമതി പരിശോധിക്കണം; പരിസ്ഥിതി സംരക്ഷണ സമിതി

ബി.രവീന്ദ്രൻ .കവർ സ്റ്റോറി


വ്യവസായം വളർത്തകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഒരു സർക്കാരിന്റെ കടമയാണ് രാജ്യത്തിന് അത് അനിവാര്യമാണുതാനും. എന്നാൽ കേരളത്തിൽ ഇപ്പോൾ ആകെ നടക്കുന്ന നടത്തുന്ന വ്യവസായങ്ങൾ പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന മണ്ണ്, പാറ, മണൽ മുതലായവ യാതൊരു തത്വദീക്ഷയുമില്ലാതെ നശിപ്പിച്ച് രാഷ്ടീയക്കാർക്കും ചില ഉദ്യോഗസ്ഥർക്കും മാഫിയകൾക്കും സമ്പന്നർ ആകാനും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങി അക്രമ വിലക്ക് സ്വന്തം ജനങ്ങൾക്ക് നൽകി അവരെ കൊള്ളയടിക്കുക, ബാക്കി എന്തെങ്കിലും ചില്ലറ കയ്യിലുണ്ടെങ്കിൽ ലോട്ടറി വില്ക്കുക, പാവപ്പെട്ടവന്റെ പ്രത്യാശയെ വിറ്റഴിച്ച്, ലോട്ടറിയിലൂടെ കൊള്ളയടി നടത്തുക, എന്നിട്ട് പറയും മദ്യം വിഷമാണ് അത് കുടിക്കരുതെന്ന് അതും നികുതി പണത്താൽ, ഇതൊന്നുമല്ലാതെ എന്തു വ്യവസായ മാണിവിടെ നടക്കുന്നത്.

ഇനി നാലു കാശു വിയർത്തുണ്ടാക്കി മിച്ചം പിടിച്ച് ചെറിയ കുടിൽ വ്യവസായം തുടങ്ങാൻ വരുന്നവനെ ഒരു മുഴം കയർ കൊടുത്ത് തുക്കി കൊല്ലുന്നു. എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നവന് ഒരു നിയമവും ബാധകമല്ല. എല്ലാം ഈ മാഫിയകൾക്ക് വേണ്ടി മാറ്റപ്പെടുന്നു. നീതിപീഠം പോലും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. എന്നാലും നീതിയുടെ കാവലാളുകൾ എന്നെങ്കിലും കണ്ണ് തുറക്കുന്ന പ്രതിക്ഷയോടെ ഒരു ഗ്രാമത്തിന് വേണ്ടി ആ നാടിന് വേണ്ടി സ്വന്തം സമ്പാദ്യം വിനിയോഗിച്ച് കൊണ്ട് ദശാബ്ദങ്ങളായ് തങ്ങളുടെ ഗ്രാമത്തെയും വരും തലമുറയുടെയും, സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥതയെ സംരക്ഷിക്കാനായ് ഇറങ്ങി തിരിച്ചിരികുന്ന രണ്ട് പേരെ പാറക്കടവ് പഞ്ചായത്ത് നിവാസികൾ ഒരിക്കലും മറക്കില്ല. മറക്കാൻ പാടില്ല.

ബാങ്കിംഗ് ജോലിയിൽ നിന്ന് റിട്ടയർ ചെയ്തിട്ടും, തളരാതെ പോരാടുന്ന നാട്ടുകാരുടെ ഫിലിപ്പ് ചേട്ടനും, വിദ്യാസമ്പന്നന്നും ബിരുദധാരിയും, കോളേജ് അദ്ധ്യാപകനുമായ ശ്രീബിനുവും. എറണാകുളം ജില്ലയിലെ പാറക്കടവ് പുളിയനം മാമ്പ്ര നിവാസികൾക്ക് മാത്രമല്ല, ഇത്രമാത്രം സഹനവും പിഡനങ്ങളും ഏറ്റ് വാങ്ങി നേരിന്റെ യുദ്ധമുഖത്ത് പട പൊരുതുന്നത് ഈ നാടിന്, വരും തലമുറക്ക് വേണ്ടി കൂടിയാണെന്നോർക്കണം. 2011-ൽ ഈ ഗ്രാമങ്ങളെ അശാന്തിയിലാഴ്ത്തികൊണ്ട് ഉയർന്ന് വന്ന സാൻട്രോക്ക് അഗ്രിഗേറ്റ് എന്ന കമ്പനിയും മറ്റ് ഇരുപതോളം കരിങ്കൽ ക്വാറികളുമാണ് ഈ ഗ്രാമങ്ങളുടെ സമാധാനം കെടുത്തിയിരുന്നത്.

നിരന്തര സമരത്തെ തുടർന്നു ക്വാറികളെല്ലാം നിർത്താൻ അവർ നിർബന്ധിതരായി എന്നാൽ പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന് സ്വപ്നം കാണുന്ന ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ വ്യഭിചാരികളും (രാഷ്ട്രീയം തൊഴിലാക്കി പാവപ്പെട്ടവനെ വിറ്റ് അവന്റെ അമേധ്യം കഴിക്കുന്നവനെയാണ് വ്യഭിചാരി എന്ന വാക്കിൽ ഉദ്ദേശിച്ചത് ) കൂടി ഒത്താശ ചെയ്ത് സർക്കാരിനെയും കോടതി കളെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഉത്തരവുകൾ വാങ്ങുന്നു. മാഫിയകൾക്ക് വേണ്ടി മാത്രം ലൈസൻസുകൾ സമ്പാദിക്കാൻ ഏകജാലക സംവിധാനമെന്ന തട്ടിപ്പ് നടത്തപ്പെടുന്നു.

ഏതെങ്കിലും ക്വാറി മാഫിയകൾ വ്യവസായം തുടങ്ങാൻ പറ്റാതെ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടൊ. ഇല്ല എന്നാൽ ഒരു ജാലകം ഉണ്ടായിട്ടും പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഒരു മുഴം കയറിൽ ജീവിതം കളയുന്നു. ആൻതൂരും, ആലപ്പുഴയിലും നാം ഇത് കണ്ടതാണ്. 2011-ൽ തുടങ്ങിയ ഈ ക്വാറിക്ക് വേണ്ടത്ര അനുമതി ഇല്ല എന്നതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ പ്രവർത്തനാനുമതി നിഷേധിച്ച സ്ഥാപനം വീണ്ടും മറ്റൊരു പേരിൽ പ്രവർത്തിക്കാൽ ഒരുങ്ങുന്നു. അതിനായ് പഞ്ചായത്ത് അനുമതി കൊടുക്കുന്നു. പതിമൂന്ന് വകുപ്പുകളുടെ അനുമതി ലഭിച്ചതിന് ശേഷം തുടങ്ങേണ്ട വ്യവസായം അഴിമതി എന്ന ജാലകത്തിലൂടെ കയറ്റി ഇറക്കി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ആരംഭിക്കാൻ ശ്രമം നടത്തുന്നു.
സാൻട്രോക്ക് അഗ്രിഗേറ്റ് എന്ന കമ്പനിയെ ആർഡിഒ നിരോധിച്ചപ്പോൾ സാൻട് റോക്ക് അസോസിയേറ്റ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കാൻ ശ്രമം നടത്തുന്നു.

ചട്ടപ്രകാരം എൻവയർമെന്റ് ലൈസൻസ് ഇല്ലാതെയും പരിസ്ഥിതി ലോല പ്രദേശ പഠനം നടത്താതെയുമാണ് പഞ്ചായത്ത് ഇവർക്ക് അനുമതി കൊടുത്തത് പ്രവർത്തന ലീസിന്റെ കാലയളവിൽ സ്ഥാപനം പ്രവർത്തിച്ചില്ലെങ്കിൽ ആ സ്ഥാപനം അതെ ലീസിന്റെ പേരിൽ മറ്റൊരു പേരിൽ പ്രവർത്തിക്കാൻ നിയമമില്ല. നാലര ലക്ഷം ലിറ്റർ കുടിവെള്ളം സംഭരികുന്ന ജലസംഭരണി ഒമ്പത് ഏക്കറോളം വരുന്ന ഈ സംരഭത്തിന്റെ 20 മീറ്റർ പോലും അകലം ഇല്ല എന്ന് പഞ്ചായത്തിന് അറിയാവുന്ന കാര്യമാണ് പാറക്കടവ്, അയിരൂർ ശുദ്ധജല പദ്ധതി ഇതു മൂലം തകരുമെന് ആർക്കാണറിയാത്തത് ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ടിന്റെ 40-ാം വകുപ്പ് പ്രകാരം ഇവിടെ ക്വാറി നടത്താൻ അധികാരമില്ലാത്തതാണ്. ക്വാറികളിൽ നടത്തപ്പെടുന്ന ഒരു ചെറു വിസ്‌ഫോടനം പോലും ജനങ്ങളുടെ കുടിവെള്ളം മുട്ടിപ്പിക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ കേന്ദ്ര വനം വകുപ്പിന്റെയും അനുമതികളില്ലാതെ ഏകജാലക സംവിധാനത്തിൽ കൂടി ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതികൾ കൊടുക്കുന്നത് തട്ടിപ്പിലൂടെയും അഴിമതിയിലൂടെയുമാണ് ഇവർ സമർപ്പിക്കുന്ന പല രേഖകളും വ്യക്തമായി പരിശോധിച്ചാൽ കബളിപ്പിച്ച് ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കം. ഈ ക്വാറിക്ക് പ്രവർത്തനാനുമതി ലഭിച്ചാൽ അതിന്റെ മറവിൽ ഇവിടെ നിർത്തിയിട്ടിരിക്കുന്ന ഇരുപതോളം ക്വാറികൾ ഫിനിക്‌സ് പക്ഷികളെ പോലെ ഉയർന്ന് വരാൻ ഇരുപത്തിനാലു മണിക്കൂർ മതി. അതോട് കൂടി ഇവിടുത്തെ ഗ്രാമങ്ങൾ അശാന്തിയുടെ തുരുത്തിൽ അകപെട്ടിട്ടുണ്ടാകും ഇവിടുത്തെ ജനങ്ങളും.

മാഫിയയും, രാഷ്ട്രീയ കോമരങ്ങളും സമ്പന്നരാകും. പക്ഷെ നഷ്ടം സംഭവികുന്നത് ഈ നാടിനാണ് നാട്ടാർക്കാണ് അല്ലാതെ ത്യാഗങ്ങൾ സഹിച്ച് തികച്ചും ജനാധിപത്യപരമായ് മാത്രം പ്രതികരിക്കുന്ന ഫിലിപ്പ് എന്ന വയോവൃദ്ധനും ബിനു എന്ന അദ്ധ്യാപകനും മാത്രമല്ല.