സി.പി.എമ്മിന്റെ കൊടിപിടിച്ചാല്‍ സ്വര്‍ണം കടത്താം, ജോലി കിട്ടും: രാഹുല്‍ ഗാന്ധി
തിരുവനന്തപുരം : ഐശ്വര്യകേരള യാത്രയുടെ സമാപനയോഗത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇഴയുന്നതു പരാമര്‍ശിച്ച് അദ്ദേഹം ആരോപിച്ചു.
ഊര്‍ജസ്വലരായ യുവാക്കള്‍ക്കു ജോലി കിട്ടാത്തത് തന്നെ അതിശയിപ്പിക്കുകയാണെന്നു രാഹുല്‍ പറഞ്ഞു. ഇടതുമുന്നണിയിലാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ ജോലിയും ലഭിക്കും. അവരുടെ കൊടി പിടിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണം കള്ളക്കടത്ത് നടത്താം. ഇതൊന്നുമല്ലാത്തവര്‍ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ പോരാടേണ്ടിവരും. നിരാഹാര സത്യഗ്രഹം നടത്തുന്നവര്‍ മരണത്തിനടുത്തെത്തിയാലും മുഖ്യമന്ത്രിക്ക് ഒരു ആകുലതയുമില്ല. സമരമിരിക്കുന്നവര്‍ ഇടതുപക്ഷക്കാരായിരുന്നെങ്കില്‍ മുഖ്യമന്ത്രി അവിടെവന്നു സംസാരിക്കുകയും അര്‍ഹതയില്ലാത്ത ജോലികള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു.
ഇടതുസര്‍ക്കാരിനെതിരെയുള്ള, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരാള്‍ക്കെതിരേയുള്ള കേസ് ഇഴയുന്നതെന്ന് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ഇ.ഡിയും സി.ബി.ഐയും അവരെ ആക്രമിക്കാത്തത്? ഈ കേസിലെ മെല്ലെപ്പോക്കിന് ഒരു കാരണമേയുള്ളൂ. അതു നിങ്ങള്‍ക്കു മനസിലാകുമെന്നു രാഹുല്‍ പറഞ്ഞു.
യു.ഡി.എഫിന്റേത് ജനങ്ങളുടെ ആവശ്യങ്ങളടങ്ങിയ പ്രകടനപത്രികയായിരിക്കും. മിനിമം വരുമാനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള പദ്ധതികള്‍ തുടങ്ങിയവ അതിലുണ്ടാകും. 15 വര്‍ഷം ഉത്തരേന്ത്യയില്‍നിന്നുള്ള എം.പിയായിരുന്ന തനിക്ക് വയനാട്ടില്‍ വ്യത്യസ്‌തമായ രാഷ്‌ട്രീയമാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ വന്നതു പുത്തനുണര്‍വായി. ഈ നാട്ടിലെ ജനങ്ങള്‍ ഉപരിപ്ലവമായി ചിന്തിക്കുകയല്ല, എല്ലാം ആഴത്തില്‍ പഠിക്കാന്‍ തയാറാണ്. ഇതൊരു വലിയ പഠനാനുഭവമാണ്.
രാജ്യാന്തര തലത്തില്‍ ഇന്ധനവില കുറയുമ്ബോഴും കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപ അവരുടെ കീശയില്‍ നിന്നെടുത്ത് ഏറ്റവും വലിയ സമ്ബന്നര്‍ക്കു നല്‍കുകയാണ്. ഓരോ വാഹനം ഓടിക്കുന്നവരും ഇത് മനസിലാക്കണമെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഈ രാഷ്‌ട്രീയം മാറ്റാനാണു ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന രാഷ്‌ട്രീയമാണു തങ്ങളുടേത്. അതാണ് എതിരാളികളുമായുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)