കയ്പമംഗലം R.S.P കയ്യടക്കുമോ???
അടുത്ത തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം നിയമസഭാ സീറ്റ് കൈയ്യടക്കുവാൻ R.S.P ഒരുങ്ങിക്കഴിഞ്ഞു. അതിനായി യുഡിഎഫ് പൊതു സമ്മതനും ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്തു പരിചയ സമ്പന്നനും പുലത്തറ നൗഷാദിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് പൊതുവിൽ പരമാവധി മണ്ഡലങ്ങളിലും യുവാക്കളെയാണ് രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോജി ജോൺ, അൻവർ സാദത്ത്, ശബരീനാഥ് തുടങ്ങിയ യുവാക്കളുടെ പ്രകടനം യുഡിഎഫിനെ ജനസമ്മതിയിലേക്ക് കൊണ്ടുവന്നത് ഉദാഹരണമായാണ് ആർ എസ് പിയും ഇക്കുറി കയ്പമംഗലത്ത് പുലത്തറ നൗഷാദിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ്എഫ്ഐ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന നൗഷാദ് ആർ വൈ എഫിൽ പടിപടിയായുള്ള ഉയർച്ചയിലൂടെ ആർഎസ്പി ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായത് പ്രേമചന്ദ്രൻ എംപിയുടെ വിശ്വസ്തനും ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനവുമുള്ള നൗഷാദിനെ യുഡിഎഫ് നിഷ്പക്ഷ വോട്ടു ബാങ്കും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജനകീയ സമരങ്ങളിലും യുഡിഎഫിൽ നിന്നുകൊണ്ട് ഇടപെടലുകൾ നടത്താൻ നൗഷാദിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രാസംഗികനും, പൊതു സമ്മതനുമായ ഇദ്ദേഹത്തെ കയ്പമംഗലത്തിന്റെ പ്രതിനിധിയാക്കാൻ യുഡിഎഫ് അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
- അജിതാ ജയ്ഷോർ



Author Coverstory


Comments (0)