പറവൂരിൽ മതതീവ്രവാദികളുടെ ഭീഷണിയെ മറികടന്ന് വെടിമറയിൽ ബിജെപി പതാക നാട്ടി
പറവൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് മുന്നൊരുക്കങ്ങൾ നടത്തിയ പറവൂരിലെ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും വെടിമറയിൽ പതാക നാട്ടാൻ അനുവദിക്കില്ല എന്നും ഇസ്ലാമിക മത തീവ്രവാദികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ മറികടന്നകൊണ്ട് വെടിമറയിൽ ബിജെപി പതാക നാട്ടുകയും വെടിമറയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി മണ്ഡലം അധ്യക്ഷൻ ശ്രീ രഞ്ജിത്ത് എസ് ഭദ്രൻ അധ്യക്ഷൻ ആയി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ Adv. ഷൈജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൌൺസിൽ അംഗം വിനോദ് ഗോപിനാഥ്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി സിന്ധു നാരായണൻ കുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് മോഹൻ, ഹരേഷ് വണ്മനശ്ശേരി, വൈസ് പ്രസിഡന്റ് സുധ ചന്ദ്, സാജിത അഷ്‌റഫ്,വൈസ് പ്രസിഡന്റ് കെ എ സന്തോഷ് കുമാർ,മഹിളാ മോർച്ച പ്രസിഡന്റ് മിനി മോഹൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)