അഫ്ഗാന്റെ പതനത്തിൽ ആഹ്ലാദിക്കുന്നവർ...

അഫ്ഗാന്റെ പതനത്തിൽ ആഹ്ലാദിക്കുന്നവർ...

Political Islam ന്റെ സർവസാധാരണമായ പ്രായോഗികമുഖമാണ് ഇപ്പോൾ അഫ്‌ഗാനിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്രായേലിനെ ചൊറിഞ്ഞു ഗാസയിൽ അടി വാങ്ങിയ പലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി, കേരളത്തിൽ മുറവിളി കൂട്ടിയ സംഘടനകളും മുസ്ലിംനേതാക്കളും ഗൾഫിൽ ബഹളം വെച്ച മലയാളികളായ കേമന്മാരും അഫ്ഗാൻ വിഷയത്തിൽ കാപട്യപൂർണ്ണമായ നിശ്ശബ്ദതയിലാണ്. 

 

ഇന്നാട്ടിൽ 'കേരള താലിബാന്' എത്ര സുശക്തമായ അടിവേരുകളും അനുകൂലപശ്ചാത്തലവും സ്വാധീനവും ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് അഫ്ഗാൻ വിഷയത്തിൽ 'എല്ലാവരിലും' കാണുന്ന ഈ കനത്ത നിശ്ശബ്ദത. 

 

ഇന്ത്യ, പലസ്തീനു വേണ്ടി നില കൊള്ളാൻ ഉപദേശിച്ച കേമന്മാരാരും 

ഇന്ത്യ, അഫ്ഗാൻ ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നൊരു ഒഴുക്കൻ ആവശ്യം പോലും ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയത്, ആദ്യമായും മാരകമായും ഏറ്റവും അധികമായും അപകടപ്പെടുത്തുന്നതും അസന്തുലിതമാക്കപ്പെടുന്നതും ഇന്ത്യയുടെ പ്രാദേശികവും ആഭ്യന്തരവുമായ സുരക്ഷകളെത്തന്നെയാണ്. 

മറ്റേതൊരു രാജ്യത്തിനും ഇത്രയും റിസ്ക് ഉണ്ടാകാൻ ഇടയില്ല.

കേരളതാലിബാൻ അടക്കമുള്ള ഇന്നാട്ടിലെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിവിധമുഖങ്ങൾക്ക് അഫ്‌ഗാനിലെ സ്ഥിതിഗതികൾ നൽകുന്ന 'പൈശാചിക ആവേശ'വും ആത്മവിശ്വാസവും എത്രയുണ്ടെന്നു പല കോണുകളിൽ ഉയരുന്ന പ്രതികരണങ്ങളിലൂടെയും സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ നിന്നും അളന്നെടുക്കാവുന്നതാണ്. 

ഈ ആവേശവും ഉത്സാഹവും ആത്മവിശ്വാസവും അതിലുപരി ഇത്രയും കാലം കൊണ്ട് അവരിവിടെ സുരക്ഷിതമായി കെട്ടിയുറപ്പിച്ച അടിത്തറയും അന്തരീക്ഷവും ഭാരതത്തിനെ, കേരളത്തിനെ സംബന്ധിച്ച് അപകടകരമാണ്.

 

നിശ്ശബ്ദതകൾക്കിടയിലും ചില ജിഹാദി നിയന്ത്രിതമലയാളമാധ്യമങ്ങൾ, താലിബാനെ വെള്ള പൂശാനുള്ള പ്രാരംഭനടപടികൾ തുടങ്ങിയിട്ടുണ്ട്.

അഫ്ഗാനിൽ തുടരാൻ ഇഷ്ടമില്ലാത്തവർക്ക് 'സുരക്ഷിതമായി' രാജ്യം വിടാനുള്ള അവസരം ഒരുക്കിയ താലിബാന്റെ "മഹാമനസ്കത"യെയാണ്, അവർ ഉയർത്തിക്കാട്ടുന്നത്.  

ജീവൻ വേണമെങ്കിൽ,

അതുവരെ ജീവിച്ച ജന്മനാട്ടിൽ നിന്നും ഉടനടി എല്ലാമെല്ലാമുപേക്ഷിച്ചു പലായനം ചെയ്തുകൊള്ളുക എന്ന "അന്ത്യശാസനം" ആണ് ഇത്ര ലഘുവായി മഹത്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 

 

ഈ 'നിശബ്ദതാസാഹചര്യം' എന്തുകൊണ്ട് എന്നത് പ്രസക്തമാണ്. 

 കേരളത്തിലെ മുസ്ലിംസമുദായനേതാക്കളിൽ ബഹുഭൂരിപക്ഷവും അഫ്‌ഗാനിലെ താലിബാൻ നടപടിയെ അനുകൂലിക്കുകയും അതിൽ, ഉള്ളാലെ ആഹ്ലാദിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. അവർ, ഇവിടെയും നടപ്പിലാകണം എന്ന് സ്വപ്നം കാണുന്ന 'കിനാശ്ശേരി'യുടെ മാതൃക ഇതു തന്നെയാണ്. 

ഇവിടെ 1921 ലെ ജിഹാദിനെ ആഘോഷിക്കുന്നവർക്ക്, വാര്യൻ കുന്നന്റെ സ്മാരകം ഉണ്ടാക്കാൻ നടക്കുന്നവർക്ക്, താലിബാനെ തള്ളിക്കളയുവാൻ കഴിയുന്നത് എങ്ങനെ ! 

 

പൊളിറ്റിക്കൽ ഇസ്ലാമിനോട് സമരസപ്പെടാൻ, നിരന്തരം കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ ഉദ്ബോധനം നേടിയവരാണ് 'പ്രബുദ്ധ മലയാളികൾ' !

ടി "പ്രബുദ്ധ"രുടെ ജനാധിപത്യബോധവും പൗരാവകാശ - മനുഷ്യാവകാശസംബന്ധിയായ സാക്ഷരതകളും ആണ് വർത്തമാനകാലത്തിൽ, 'കാപട്യം' 

എന്ന പദത്തിന്റെ അർത്ഥമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കപ്പെട്ടിരിക്കുന്നു.

 

അഫ്ഗാൻ ആണ് വിഷയമെങ്കിൽ, താലിബാനാണ് പ്രതിസ്ഥാനത്തെങ്കിൽ, 

നമ്മുടെ നാട്ടിൽ ഇപ്പോൾ ആർക്കും ജനാധിപത്യത്തെ കുറിച്ചു സംസാരിക്കേണ്ട... ജനാധിപത്യകശാപ്പുകളെ കുറിച്ചു ആശങ്കപ്പെടേണ്ട... 

മനുഷ്യാവകാശം എന്തെന്ന് ചിന്തിക്കാനേ പാടില്ല...

പറിച്ചെറിയപ്പെടുന്ന ജീവനുകളെക്കുറിച്ചു, പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീജന്മങ്ങളെക്കുറിച്ചു,

 സ്വപ്നം നഷ്ടപ്പെട്ട ബാല്യങ്ങളെക്കുറിച്ചു,

 ഒന്നും ആർക്കും ആശങ്കപ്പെടേണ്ടതില്ല;

 കവിത എഴുതേണ്ടതില്ല. 

'സിനിമാ'ക്കാരുടെ ധാർമികരോഷമാകട്ടെ 'പച്ച'വെള്ളം ഒഴിച്ചു തണുപ്പിച്ചു വെച്ചിരിക്കുകയാണിപ്പോൾ !

'പരനാറികൾ' എന്ന പ്രയോഗത്തിന് പ്രചുരപ്രചാരം നൽകിയ "കിറ്റ്‌ ദൈവ"ത്തിനു വീണ്ടും വീണ്ടും നമോവാകം...

- ഡോ: ഭാർഗവ റാം