തൊറക്കൽ സർക്കിൾ ഇൻസ്പെക്ടർ മുരളി ക്കെതിരെ ഭൂമാഫിയ - സി.പി.ഐ. ഗുഢാലോചന
കൊച്ചി: വൈപ്പിൻ മേഖലയിലെ ഭൂമാഫിയകളും അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന ചില റവന്യു ഉദ്യോഗസ്ഥരും, സി.പി.എം-ഇലെ ഒരു വിഭാഗവും ചേർന്ന് നടത്തുന്ന പാരിസ്ഥിതിക ലംഘനങ്ങൾക്കും, ജനവാസ മേഖലകളിലും സാധാരണക്കാർ കൃഷി ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളും മണ്ണിട്ട് നികത്തി പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായ മാർഗ്ഗത്തിൽ കുടി നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സി.ഐ.യെ സ്ഥലം മാറ്റാനുള്ള നീക്കം കുറച്ച് നാളുകളായി നടന്നു കൊണ്ടിരിക്കയായിരുന്നു. അത് നടക്കാത്തതിനാലും സി.പി.എം ഉം, സി.പി.ഐയിലെ ഒരു വിഭാഗത്തേയും പാഠം പഠിപ്പിക്കാൻ ചിലർ റേഞ്ച് ഐ.ജി. ഓഫിസിലേക്ക് നടത്തിയ സമരം അക്രമത്തിലേക്ക് എത്തിച്ചത് ഭൂമാഫിയ ആയിരുന്നു. ഇവരുടെ സമരത്തിൽ സാമൂഹ്യ വിരുദ്ധർ കയറി കൂടി അക്രമം നടത്താൻ സാധ്യതയുണ്ടെന്ന് കൊച്ചി നഗരത്തിലെ ഇന്റലിജൻസ് വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കർശന ജാഗ്രത ഉണ്ടായിരുന്നെങ്കിലും അണികളുടെ വേഷത്തിൽ കൊടി പിടിച്ചു വന്നവർ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബാരിക്കേഡ് തകർത്ത് കുറുവടികളുമായി വന്നവർ വനിതാ പോലീസടക്കുള്ളവർക്ക് നേരെ അക്രമം അഴിച്ചുവിട്ടപ്പോഴായിരുന്നു പോലീസ് അക്രമികളെ വിരട്ടി ഓടിച്ചത് 'ഇതിനിടയിൽ അക്രമിയുടെ കയ്യിലുണ്ടായിരുന്ന മരത്തടികളും കമ്പിവടികളും കൊണ്ടുള്ള അടിയേറ്റ് അസിസ്റ്റൻറ് പോലീസ് കമ്മിഷണർക്കും ചിലപോലിസ്കാർക്കും സാരമായ പരിക്കേൽക്കുകയുമുണ്ടായി. ഭരണകക്ഷിയിലെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സി.പി.എം.നെ സമ്മർദ്ദത്തിലാക്കി തങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾക്ക് കൂട്ട് നില്ക്കാത്ത ഉദ്യോഗസ്ഥരെ മാറ്റി നിർത്തുക എന്ന തന്ത്രമാണ്, സി.പി.ഐ പല സ്ഥലങ്ങളിലും നടപ്പാക്കി കൊണ്ടിരിക്കുന്നത്.
Comments (0)