കള്ളുഷാപ്പിലെ, സ്പിരിറ്റ് അറ തുറന്നവർ, പ്രതികളെ തേടി അലയുന്നു
ആലുവ: ആലുവ മംഗലപ്പുഴ പാലത്തിന് സ മീപത്തെ കള്ളുഷാപ്പിൽ നിന്നും സ്പിരിറ്റ് പി ടിച്ചെടുത്തേ കേസിന്റെ അന്വഷണം വഴി മുട്ടി. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഷാപ്പ് ലൈസൻസി അടക്കമുള്ള പ്രധാന പ്രതികളെ കണ്ടെത്താൻ കേസ് അന്വേഷിക്കുന്ന എക് സൈസ് ക്രൈംബ്രാഞ്ച് സംഘത്തിന് കഴി ഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 19 ന് തിരുവനന്ത പുരത്തുനിന്നുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഷാപ്പിലെ രഹസ്യ മുറി യിൽ ഭൂമിക്കടിയിൽ സേഫ്റ്റി ടാങ്കിൽ സംഭരി ച്ചിരുന്ന 760 ലിറ്റർ സ്പിരിറ്റ്, കള്ളിൽ ചേർക്കു ന്നതിനായി സൂക്ഷിച്ച സിലോൺ പേസ്റ്റ് എന്നി വ പിടിച്ചെടുത്തത്. ആലുവ എക്സൈസി ന്റെ ഒത്താശയോടെ വർഷങ്ങളായി ഇവിടെ നിന്നും മറ്റു ഷാപ്പുകളിലേക്ക് സ്പിരിറ്റ് വിതര ണം ചെയ്തു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് തിരുവനന്തപുര ത്തു നിന്നുള്ള സംഘം പരിശോധന നടത്തി സ്പിരിറ്റ് പിടികൂടിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് എ.സി യുടെ നേതൃത്വത്തിലുള്ള സം ഘത്തിനാണ് അന്വേഷണ ചുമതല. ലൈസ ൻസിയായ പറവൂർ സ്വദേശി പി.കെ. സുനിലി നെ പിടികൂടിയാൽ മാത്രമേ ഇതിനു പിന്നിലു ളള വൻ സംഘത്തെക്കുറിച്ച് സൂചന ലഭിക്കു. ലൈസൻസ് സുനിലിന്റെ പേരിലാണെങ്കിലും ഷാപ്പിന്റെ യഥാർത്ഥ നടത്തിപ്പുകാർ പുത്ത ൻവേലിക്കര സ്വദേശി ആന്റണി, ജിബി, രാജീ വ് എന്നിവരാണ്. ആന്റണി നേരത്ത മദ്യക്ക മ്പനിയുടെ റപ്രസന്ററ്റിവായി ജോലി ചെയ്തി രുന്നയാളാണ്. ഇവരുടെ നിയന്ത്രണത്തിലു ള്ളതാണ് ആലുവ ടൗൺ ഷാപ്പും. മംഗലപ്പുഴ ഷാപ്പ് ഈ സംഭവത്തോടെ അടച്ചുപൂട്ടിയെ ങ്കിലും ഇവരുടെ വരുമാനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടില്ല. ടൗൺ ഷാപ്പിൽ ദിനം പ്രതി ഏതാണ്ട് 5 ലക്ഷം രൂപക്കടുത്ത് വിറ്റു വരവ് ലഭിക്കുന്നുണ്ട്. അന്വേഷണം ക്രൈം ബ്രാഞ്ചിനെ അൽപ്പിച്ചപ്പോൾ ഉടൻ പ്രതിക ളെ പിടികൂടുമെന്ന് കരുതിയ ആലുവ എക് സൈസിലെ ചില സത്യസന്ധരായ ഉദ്യോഗ സ്ഥർ ഇപ്പോഴത്തെ അന്വേഷണണത്തിൽ കടുത്ത നിരാശയിലാണ്. ഒളിവിലുള്ള പ്രതി കൾ ആലുവ എക്സൈസിലെ ചില ഉദ്യോഗ സ്ഥരെ നിരന്തരം ബന്ധപെട്ട് അന്വേഷണ പുരോഗതി അറിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ക്കിടയിൽ തന്ന സംസാരമുണ്ട്.
രവീന്ദ്രൻ, ബി.വി,
Comments (0)