സത്യം പറയാൻ ഭയപ്പെടുന്നവർ കള്ളം പറഞ്ഞ് ആളാവുന്നു

സത്യം പറയാൻ ഭയപ്പെടുന്നവർ കള്ളം പറഞ്ഞ് ആളാവുന്നു

'സത്യം പറഞ്ഞ് ഉപജീവനം നടത്തേണ്ടവർ കള്ളം മാത്രം വിറ്റ് ജീവിക്കുന്നു'. ലൂസിഫർ സിനിമയിൽ മോഹൻലാൽ കഥാപാത്രം പറഞ്ഞ ഈ ഡയലോഗ് ഇവിടുത്തെ മാധ്യമ പ്രവർത്തകരെ കുറിച്ചാണ്. ചെന്നായ്ക്കളോടാണ്‌ ആ സിനിമയിൽ മാധ്യമ പ്രവർത്തകരെ ഉപമിച്ചത് എങ്കിൽ ഇന്നലെ ഒരു ഐഎസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത് ശവംതീനികൾ എന്നാണ്. ഈ രണ്ട് ഡയലോഗിനും വലിയ കയ്യടികളാണ് ഉയരുന്നത്.

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ വിശേഷിപ്പിച്ച് മാധ്യമപ്രവർത്തകർക്ക് സമൂഹം നൽകിയിരുന്ന ബഹുമാനവും സ്വീകാര്യതയും ഒക്കെ എന്നേ ഇല്ലാതായി. ഇപ്പോൾ ഇവറ്റകളെ അറപ്പോടെയാണ് സമൂഹം കാണുന്നത്. വ്യാജ വാർത്തകൾ സൃഷ്ടിച്ചും, വാർത്തകൾ വളച്ചൊടിച്ചും, രാജ്യത്ത് കലാപം ഉണ്ടാക്കാനും, വിവിധ ജാതി മത സംഘടനകൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കാനും ഒക്കെ ശ്രമിക്കുന്ന ശവം തീനികൾ..

രാഷ്ട്രീയ പാർട്ടികളുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഇക്കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. കാരണം അവർ പറയുന്നത് തങ്ങൾക്ക് ശമ്പളം നൽകുന്ന പാർട്ടിയുടെ ന്യായീകരണം അല്ലെങ്കിൽ ആശയം ആണെന്ന ബോധം അവർക്കുമുണ്ട്, പൊതുജനങ്ങൾക്കുമുണ്ട്. ജിഹാദി വൺ പോലുള്ള സ്ഥാപനങ്ങൾ മതഭ്രാന്ത് പ്രചരിപ്പിക്കാനും ഇന്ത്യയെ താലിബാൻ ആക്കാനും വേണ്ടിയുള്ളതാണ് എന്നും പൊതുസമൂഹത്തിന് അറിയാം. അതുകൊണ്ട് അവരുടെ വാർത്തകൾക്കും പ്രചരണങ്ങൾക്കും സാമാന്യ ബോധം ഉള്ള ജനം ചെവികൊടുക്കില്ല.  പക്ഷെ നിഷ്പക്ഷത ചമഞ്ഞു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്?

പാർട്ടി ഭ്രാന്തും മതഭ്രാന്തും തലയിൽ കയറി രാജ്യ വിരുദ്ധർക്കൊപ്പം നിന്ന് കലാപം ഉണ്ടാക്കാൻ നോക്കുന്ന നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞ ഇക്കൂട്ടരെ പൊതുസമൂഹം അറപ്പോടെയും, ഭയത്തോടെയും നോക്കുന്നതിൽ തെറ്റുപറയാനാകില്ല. മാധ്യമപ്രവർത്തകന്റെ മേലങ്കി അണിഞ്ഞ ഒരു മതഭ്രാന്തനെ പൊലീസ് അറസ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ എന്തായിരുന്നു ഇവിടെ ബഹളം. ആ മതതീവ്രവാദിക്ക് വേണ്ടി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ സുപ്രീം കോടതിയിൽ വരെ പോയി. സുപ്രീം കോടതി ഇവറ്റകളെ അടുപ്പിച്ചില്ല എന്നത് വേറെകാര്യം. 

കഴിഞ്ഞ ദിവസം മാമച്ചന്റെ ചാനലിലെ നിഷ്പക്ഷ മാധ്യമ സഖാപ്പിക്ക് ഏതോ ഒരു ഈർക്കിലി സംഘടനയുടെ അവാർഡ്. മാമച്ചൻ തന്നെ അത് പത്രത്തിലൂടെ മാലോകരെ അറിയിച്ചു. ജിഹാദി സംഘടനകൾ ഗൾഫ് നാടുകളിലും, അന്തം സംഘടനകൾ നാട്ടിലും 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകർക്ക് ഇമ്മാതിരി അവാർഡ് പ്രോത്സാഹനം നൽകാറുണ്ട്. ഇതിൽ അവാർഡ് 10000 ഉലുവയും, പുരസ്‌ക്കാരവും ആണ്. എന്തിനാണ് ഈ നിഷ്പക്ഷ സഖാത്തിക്കു ഈ അവാർഡ് കൊടുക്കുന്നത് എന്ന് നോക്കിയപ്പോൾ ആണ് കണ്ണ് തള്ളിപ്പോയത്. പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനെൻസിനു കേന്ദ്ര സർക്കാർ 1000 കോടി രൂപയുടെ സഹായം നൽകിയതിന്റെ നിരർത്ഥകത പുറത്തു കൊണ്ടുവന്നതിനാണത്രെ. 

അതൊരു വ്യാജ വാർത്തയാണ് എന്ന് കണ്ട് അന്തംകമ്മി - ജിഹാദി മാധ്യമ കൂട്ടങ്ങൾ പണ്ടേ തടിതപ്പിയതാണ് എന്നോർക്കണം. ആ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ്  ഇപ്പോൾ അവാർഡ് കൊടുക്കുന്നത്. താൻ പ്രചരിപ്പിച്ച ഒരു വ്യാജ വാർത്തയുടെ പേരിൽ അവാർഡ് വാങ്ങിക്കാനും ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തകക്ക് ഉളുപ്പില്ല.

ഒരുപക്ഷെ ഇതുപോലുള്ള അവാർഡ് തുകകൾ അല്ലെങ്കിൽ ഓസിനുള്ള ഗൾഫ് യാത്രകൾ ഇതൊക്കെയാകും ആകർഷണം. പക്ഷെ യഥാർത്ഥത്തിൽ ഇതാണിവിടെ സംഭവിക്കുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരെ ആർക്കും അറിയില്ല, വാർത്തകൾ സൃഷ്ട്ടിക്കുന്നവരെയും, വളച്ചൊടിക്കുന്നവരെയും ആണ് നിഷ്പക്ഷ മാധ്യമ പ്രവർത്തകരായി കൊണ്ട് നടന്നു ആഘോഷിക്കുന്നത്.   

തനിക്ക് ഇഷ്ട്ടമുള്ള രാഷ്ട്രീയ കക്ഷി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഉടൻ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടമായി എന്ന് പറയുക, രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങും എന്ന് പ്രഖ്യാപിക്കുക... എന്നിട്ട് സ്വയം തള്ളുന്നതോ ജനാധിപത്യത്തിന്റെ സംരക്ഷകർ എന്നും.     

വലിയ വായിൽ മാധ്യമ സ്വാതന്ത്ര്യം കൊട്ടിഘോഷിക്കുന്ന ഇക്കൂട്ടർ തങ്ങൾ  വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നേതാവ് കടക്കൂ പുറത്ത് എന്ന് പറഞ്ഞാൽ ഓ തംബ്രാ എന്ന് പറഞ്ഞു കുനിഞ്ഞു നിൽക്കുന്ന കാഴ്ച പൊതുസമൂഹം എത്രയോ തവണ കണ്ടതാണ്. മാധ്യമ ധർമം, പ്രൊഫഷണൽ എത്തിക് എന്നതൊക്കെ കിട്ടുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും അടിയറവ് വെക്കും. സ്വയം അറപ്പ് തോന്നുന്നില്ലേ നിങ്ങൾക്ക്? 

ഇ ശ്രീധരൻ എന്ന വ്യക്തിയുടെ പേരിനോട് കൂടെ അദ്ദേഹത്തിന്റെ പദവിയോ ഒന്നും ചേർക്കേണ്ട, ആ പേരിൽ  തന്നെ ഇന്ത്യൻ ജനത തിരിച്ചറിയും. പക്ഷെ അദ്ദേഹം ബിജെപിക്ക് ഒപ്പം എന്ന വാർത്തവന്നതോടെ   ഇ ശ്രീധരനെതിരെ സകല അണ്ടനും അടകോടനും പറയുന്നതൊക്കെ മനോരമയിൽ  വലിയ വാർത്തയായി. ഈ തെറിവിളിക്കുന്ന നാറിയുടെയൊക്കെ ഐഡന്റിറ്റി നോക്കിയാൽ ഏതാണീ വേട്ടാവളിയൻ എന്ന് മാമച്ചന് പോലും മനസിലാകുകയില്ല എന്നതാണ് രസകരം.

സച്ചിൻ തെണ്ടുൽക്കർക്കെതിരെ ഹരീഷ് പേറാടി എന്ന് മനോരമ വലിയ രീതിയിൽ വാർത്ത കൊടുത്തു. ഏതാണീ നാറി എന്ന് ചോദിച്ച് വായനക്കാർ അമ്പരന്നു. അമേരിക്കക്കെതിരെ കുണ്ടറ അണ്ടി ആപ്പീസ് പ്രമേയം പാസ്സാക്കി എന്നത് പോലും വാർത്തയാക്കുന്ന ചെന്നായ്ക്കളോട്  പറഞ്ഞിട്ട് എന്ത് കാര്യം.   

വ്യാജ വാർത്ത പ്രചരിപ്പിച്ച ഇതുപോലൊരു ശവം തീനി മാധ്യമ നപുംസകത്തെ കേന്ദ്ര ധനകാര്യ മന്ത്രി തേച്ച് ഭിത്തിയിൽ ഒട്ടിയ്ക്കുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അത് കണ്ടത്. പക്ഷെ അതെ പോലുള്ള വ്യാജ വാർത്തകളുമായി ഇപ്പോഴും ഇവിടുത്തെ ചെന്നായ്ക്കൾ ജനങ്ങളെ പറ്റിക്കുന്നു.    

ഇത്തരം ശവം തീനികളെയാണ് ജനാധിപത്യ സമൂഹം ഭയത്തോടെ നോക്കികാണേണ്ടത്. രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കാൻ നോക്കുന്ന ഈ ചെന്നായ്ക്കളുടെ വലയിൽ വീഴാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ നിലകൊള്ളണം.