തൃക്കാക്കര പിടിക്കാൻ മൂന്ന് മുന്നണികളും, സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അണിയറയിൽ സജീവം
കൊച്ചി: കേരള രാഷ്ട്രീയത്തിൽ മൂന്ന് മുന്നണികളുടെയും അഭിമാനത്തിൻ്റെയും അതിജീവനത്തിൻ്റെയും അളവു് കോലായ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു. തൃക്കാക്കര എംഎൽ, എ യുടെ അപ്രതീക്ഷിത വിയോഗത്തിൽ മാത്രമല്ല മാവേലി മന്നൻ്റെ നാട് കൈവിട്ട് പോകുമോ എന്ന ഭയവും കോൺഗ്രസിനെ വല്ലാതെ അലട്ടുന്നു., ഇടുക്കി മലയോരത്ത് നിന്ന് പി.ടി.തൃക്കാക്കരയിലേക്ക് വരുമ്പോൾ വ്യക്തിശുദ്ധിയും ധാർമികതയും മാത്രമായിരുന്നു പി.ടി.യുടെ കൈമുതൽ ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷൻ മാരുടെ കണ്ണിലെ കരടായി പോയ പി.ടി.ക്ക് പാർട്ടിയുടെ പിൻതുണ വേണ്ട വിധം ഉണ്ടായിരുന്നില്ല എന്നത് വസ്തുതാപരമായിരുന്നു.എന്നാൽ ആ വിജയം വീണ്ടെടുക്കാൻ പറ്റുമോ എന്ന ആശങ്ക പൂർണമായും കോൺഗ്രസിന് ഉണ്ടെന്ന് പറഞ്ഞാൽ അതിനെ നിഷേധിക്കാൻ പറ്റില്ല, അതുകൊണ്ടാണ് ആകെ പ്രതീക്ഷയായ് പി ടി യു ടെ പ്രിയ പത്നി ഉമാ തോമസിനെ കളത്തിലിറക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്, പി.ടി.യുടെ സഹവാസത്തിലും കോൺഗ്രസ് രാഷ്ട്രീയത്തെ വ്യക്തമായി മനസിലാക്കിയ ശ്രീമതി ഉമ ഇനിയും മനസ് തുറന്നിട്ടില്ല, പകരം കാണുന്നത് ദീപ്തി മേരി വർഗീസിനെയും, ടോണി ചമ്മിണിയേയും ആണ്, എല്ലാക്കാലത്തെയും പോലെ ചവിട്ടേണ്ട വരെ ചവിട്ടിയും ഒതുക്കിയും വരുമ്പോൾ ടോണി ചമ്മിണിക്കാണ് നറുക്ക് വീഴാൻ സാധ്യത, അങ്ങനെ വന്നാൽ ഗ്രൂപ്പ് സർക്കസിൽ കൂടാരം വരെ പൊളിഞ്ഞു പോകാൻ സാധ്യത കാണുന്നു., ഇടതുപക്ഷ മാവട്ടെ പതിവ് പോലെ വോട്ട് രാഷ്ട്രീയ അടവുനയത്തിൻ്റെ ഭാഗമായ് പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ തൃക്കാക്കരക്ക് കണ്ട് വച്ച് കഴിഞ്ഞു. പ്രതിയോഗികൾ ആരെന്നറിയിന്നതു വരെ ചില ചർച്ചാ നാടകങ്ങൾ നടത്തുന്നു എന്ന് മാത്രം, തൃക്കാക്കര കടന്നാൽ ഭരണത്തിൻ്റെ സർട്ടിഫിക്കറ്റും പ്രതീക്ഷ പാളിയാൽ പതിവ് പോലെ മറ്റ് കഥകളും പുറത്തിറക്കും, എന്നാൽ നിർണായകമായ നീക്കം നടത്തി കേരള രാഷ്ട്രീയത്തിൽ ഒരു ചലനം നടത്താൻ ബി.ജെ.പി. സംഘപരിവാർ സംഘടനകൾ അരയും തലയും മുറുക്കി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു, അഭ്യസ്തവിദ്യരായ യുവത്വങ്ങൾ ബി.ജെ.പി.യുടെ കൂടെ ഉണ്ടെന്നുള്ള ആത്മവിശ്വാസം ബി.ജെ.പാളയത്തിൽ ആശ്വാസമേകുന്നു. അതൊടൊപ്പം എറണാകുളത്തെ പൊതു വിഷയങ്ങളിൽ സജീവമായി ഇടപെടുകയും സംഘടനാ രംഗത്ത് സജീവമായ് പ്രവർത്തിച്ച് ജനങ്ങൾക്ക് സുപരിചിതമായ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായ സി.വി, സജിനി,, മഹിളാമോർച്ച ദേശീയ സിക്രട്ടറി പദ്മജ മേനോൻ, സംസ്ഥാന വ്യക്താവ് ടി.പി സിന്ധുമോൾ എന്നിവരടങ്ങിയ വനിതാ പ്രമുഖരെയാണ് മാവേലി നാടിനെ വരുതിയിലാക്കാൻ ബി.ജെ.പി പരിഗണിച്ചിട്ടുള്ളത്, ഇവർ മൂന്ന് പേരും പാർട്ടിയിലും പൊതുരംഗത്തും സജീവമാണെന്നതിനാൽ ബി.ജെ.പിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ യാതൊരു വിഷമവുമില്ല, എന്തായാലും തൃക്കാക്കര മൂന്ന് മുന്നണികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്,
Comments (0)