പാഠഭാഗം കുറയ്ക്കാൻ എൻസിഇആർടി നടപടി തുടങ്ങി
സ്കൂൾ പാഠഭാഗങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ എൻസിഇആർടി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പഠന അന്തരം കുറയ്ക്കുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് അടുത്ത അധ്യയനവർഷം മുതൽ മാറ്റം വരുത്താനുള്ള തീരുമാനം. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും പാഠ്യഭാഗങ്ങൾ കുറയ്ക്കാനാണു തീരുമാനം.വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം ഏതൊക്കെ പാഠ്യഭാഗങ്ങൾ ഒഴിവാക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ മാസം 28നു മുൻപ് അറിയിക്കാൻ എൻസിഇആർടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശ്രീധർ ശ്രീവാസ്തവ കത്തിൽ ആവശ്യപ്പെട്ടു.
NCERT to review syllabus and textbooks with aim to reduce burden on students .
Comments (0)