മഹാരാഷ്ട്രയിലും രാജസ്ഥാനിലും കർഫ്യു ഏർപ്പെടുത്തി സർക്കാർ..
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിയന്ത്രങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മതപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായ എല്ലാ കൂടിച്ചേരലുകളും സംസ്ഥാനത്ത് നിരോധിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ മാര്‍ച്ച് 21 വരെ ജോധ്പൂരില്‍ 144 പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും തുറക്കുന്നതിനും നിയന്ത്രണമുണ്ട്.
മഹാരാഷ്ട്രയിൽ അമരാവതി, മുംബൈ, നാഗ്പൂര്‍, പൂണെ, പിംപ്രി ചിഞ്ച്വാഡ്, നാസിക്, ഔ റംഗബാദ്, താനെ, നവി മുംബൈ, കല്യാണ്‍-ഡോംബിവ്ലി, അകോല, യവത്മല്‍, വാഷിം, ബുല്‍ധാന എന്നിവിടങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.



Author Coverstory


Comments (0)