പെണ്കുട്ടികളുടെ അനുയോജ്യമായ വിവാഹപ്രായം 18 അതോ 21 ?

പെണ്കുട്ടികളുടെ അനുയോജ്യമായ വിവാഹപ്രായം 18 അതോ 21 ?

ഇപ്പോൾ ഹിന്ദുസ്ഥാനിൽ വിവിധ സമൂഹങ്ങളിൽ സംസാരവിഷയമായി മാറിയിരിക്കുന്നത് പെൺകുട്ടികൾക്ക് വിവാഹപ്രായം18ൽ നിന്നും 21ലേക്ക് ഉയർത്തുന്നതിന് കുറിച്ചാണല്ലോ? കേരളസമൂഹത്തിലെ 10 വ്യത്യസ്തനിലകളിലുള്ള സ്ത്രീകളുടെഅഭിപ്രായമാണ്. ഒരാൾ പോലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല മറിച്ച് 25 വയസ്സ് ആകണം എന്നെ കാര്യകാരണസഹിതം പറഞ്ഞ ആളുകളുണ്ട്.

 ഏറ്റവും വലിയ ശാചര  നായികാ നായക വൃന്ദങൾ ഇതുവരെ വായ തുറന്നിട്ടില്ല.

 ഇവിടെ ഓർക്കേണ്ട ഒരു വലിയ സംഭവം ഏതാണ്ട് 50 കോടി രൂപ ചെലവു ചെയ്തു സ്ത്രീശാക്തീകരണ മതിൽ രൂപീകരിച്ച ഇടതുസർക്കാരിലെ മുഖ്യകക്ഷിയായ സിപിഎമ്മിലെ പുനർ അവരോഹിതസെക്രട്ടറി 
 ഈ വിഷയത്തെപറ്റി പറഞ്ഞ് ഭോഷത്തരം ഇതേതോ ഒരു ഗൂഢാലോചന ആണെന്നാണ്

 നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ഒരു ഡിഗ്രി എങ്കിലും മിനിമം നേടണമെങ്കിൽ 21 വയസ്സ് (6+5+7+3=21).
 എങ്കിലും പൂർത്തിയാകണം.

 സ്ത്രീശാക്തീകരണത്തിനു പോയ ഇടതുപക്ഷ തരുണീമണികൾ ഒന്നും തന്നെ ഇതിനെപ്പറ്റി ഒരു അഭിപ്രായം പറയുന്നില്ല.
 അതിന്റെ കാരണം എല്ലാവർക്കും ബോധ്യവും ആണ്
 കാരണം ഇന്ന് ഏറ്റവും കൂടുതൽ പുരുഷമേധാവിത്വം ഉള്ളത് ഇടതുപക്ഷത്തിൽ ആണ്. ഏറ്റവും കൂടുതൽ സ്ത്രീപീഡനവും നടക്കുന്നത് ഇടതുപക്ഷത്തിൽ ആണ്. മുസ്ലിം സമൂഹത്തിൽ സ്ത്രീ സ്വാതന്ത്ര്യം ഒരു ബാലികേറാമല ആയി ഇപ്പോഴും നിലനിൽക്കുന്നു അതുകൊണ്ടുതന്നെ അവർ ഒരിക്കലും ഇതിനെ ന്യായീകരിക്കുന്നില്ല.
 സ്ത്രീ വിദ്യ നേടിക്കഴിഞ്ഞാൽ അവർ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി ആയിക്കഴിഞ്ഞാൽ, മുത്തലാക്ക് ക്രിമിനൽ കുറ്റമായി മാറിയ സാഹചര്യത്തിൽ സ്ത്രീ കൂടുതൽ സ്വാതന്ത്ര്യത്തെപ്പറ്റി ബോധവതിയാണ് അവൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള അഭിവാഞ്ച വർധിക്കുകയാണ് ഇതെല്ലാം മുസ്ലിം പുരുഷ മേധാവിത്വത്തിന് ഉൾക്കൊള്ളാൻ ആവുകയുമില്ല.

 18 വയസ്സിനുള്ളിൽ വിവാഹിതയായ ഒരു സ്ത്രീ 21 വയസ്സ് എത്തുമ്പോഴേക്കും മൂന്നു കുഞ്ഞുങ്ങളുടെ മാതാവായി മാറിയാൽ,
 ഇന്ന് നിലനിൽക്കുന്ന സാമൂഹ്യ ജീവിതചര്യയിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും വിഷലിപ്തമായ ഈ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭൂരിപക്ഷ കുടുംബങ്ങളിലെയും പെൺകുട്ടികൾ ദുരിതത്തിൽ നിന്നും നിത്യ രോഗത്തിലേക്ക് മാറാൻ സാധ്യതയുള്ള ഈ സമയത്ത്  മുകളിൽ പറഞ്ഞാൽ 25 വയസ്സ് ആണ് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഏറ്റവും ആപ്പ് ആയ സമയം അവർക്ക് ഒരു പോസ്റ്റ് ഗ്രാജുവേഷൻ വേണമെങ്കിലും എടുക്കാം അവരുടെ ശാരീരിക അവസ്ഥകൾ കൂടുതൽ ആരോഗ്യകരം ആകും. ചൈന പ്രസവങ്ങൾ ഒരു വലിയ പരിധി വരെ ഒഴിവാക്കാൻ പറ്റും അങ്ങനെ രോഗങ്ങളിൽനിന്നും വളരുന്ന തലമുറയെ രക്ഷിക്കാനും ഏറ്റവും നല്ല മാർഗ്ഗമാണ് വിവാഹപ്രായം 21 ആയി സർക്കാർ പുനർനിശ്ചയിക്കുന്നത്.
 10 വോട്ടിനുവേണ്ടി  അധികാരത്തിലിരിക്കുന്ന അവരുടെ പോഴത്തരങ്ങൾ കേട്ട് വിവാഹപ്രായം വർദ്ധിപ്പിക്കുന്നതിന് എതിർക്കുന്നത് കേവലം  രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടിയുള്ള  ചിന്തയിൽനിന്നും രൂപം കൊള്ളുന്ന വിഡ്ഢിത്തരം ആണ്.
 ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ യുവ ജനത...  വിശേഷിച്ച് യുവതികൾ ആണ് ഈ ഇനി സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടത്. കാരണം ഇത് നിങ്ങളുടെ ഭാവി ശോഭനം ആകണമെന്ന് ഏക ഉദ്ദേശത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനം ആണ്.
 ചിന്തിച്ചുനോക്കുക.
 18 വയസ്സിനും ഉള്ളിൽ വിവാഹം കഴിച്ചാൽ നമ്മുടെ സമൂഹത്തിൽ എത്ര പെൺകുട്ടികൾക്ക്തുടർ പഠനം നടത്താൻ സാധ്യമാവും?.