രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം....
ജയ്പൂർ: രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ കുതിപ്പ്. രാജസ്ഥാൻ പഞ്ചായത്ത് സമിതി ജില്ലാപരിഷത്ത് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തള്ളിയാണ് മുന്നേറ്റം.രാജ്യമാകെ കർഷകസമരം അലയടിക്കുന്നതിനിടെയാണ് കാർഷികമേഖലയ്ക്ക് നിർണായക സ്വാധീനമുള്ള ഗ്രാമീണ മേഖലകളിൽ ബി.ജെ.പി വലിയ നേട്ടം ഉണ്ടാക്കിയത്.222 പഞ്ചായത്ത് സമിതികളിലായി 4,371 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.450 സീറ്റിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി 1,835 എണ്ണം നേടി. കോൺഗ്രസിന് ലഭിച്ച 1,718 എണ്ണം.580 ജില്ലാ പരിഷത്ത് സീറ്റുകളിൽ ഫലമായപ്പോൾ ബിജെപി 312 എണ്ണം സ്വന്തമാക്കി. കോൺഗ്രസിന് 239 മാത്രം. ജില്ലാ പരിഷത്തിൽ 636 സീറ്റുകളാണ് ആകെയുള്ളത്.പഞ്ചായത്ത് സമിതിയിലെ 422 സീറ്റുകൾ സ്വതന്ത്രർ സ്വന്തമാക്കി. രാഷ്ട്രീയ ലോക്താന്ദ്രിക് പാർട്ടിയുടെ 56 പേരും സിപിഎമ്മി ന്റെ 16 പേരും ജയിച്ചു കയറി.പഞ്ചായത്ത്, ജില്ലാ പരിഷത്ത് രൂപീകരണത്തിൽ സ്വതന്ത്രരുടെ പങ്ക് നിർണായകമാകും.
അരുണാചൽപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടം കൈവരിച്ചു.നാമനിർദേശം പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച അവസാനിച്ചതോടെ നിരവധി ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ഇറ്റാനഗർ മുൻസിപ്പൽ കോർപ്പറേഷനിലേക്കും പാസിഘട്ട് മുൻസിപ്പൽ കൗൺസിലിലേക്കും ഗ്രാമ ജില്ലാ പരിഷത്തു കളിലേക്കും ഈ മാസം 22നാണ് തെരഞ്ഞെടുപ്പ്.ആകെയുള്ള 240 ജില്ലാ പരിഷത്തുകളിൽ 96 ഇടത്ത് ബിജെപിക്ക് എതിരില്ല. ഗ്രാമപഞ്ചായത്തിലെ 8,219 സീറ്റിൽ 5,410 എണ്ണത്തിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കർഷകരും വനിതകളും തൊഴിലാളികളും അടക്കമുള്ള ഗ്രാമീണ ജനത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ അവകാശപ്പെട്ടു.
നഡ്ഡ
Comments (0)